തിരുവനന്തപുരം: നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ചു ബൈക്ക് യാത്രികരായ ദമ്പതികളും പിഞ്ചുകുട്ടിയും മരിച്ചു. ആര്യനാട് പറണ്ടോട് സൗപര്‍ണികയില്‍ ഹരികുമാര്‍ (42), ഭാര്യ അമ്പിളി (32), മകന്‍ അരവിന്ദ് (നാല്) എന്നിവരാണു മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം അഞ്ചോടെ ശ്രീകാര്യത്തിനു സമീപം ചേന്തിയിലായിരുന്നു നാടിനെ നടുക്കിയ ദാരുണ അപകടം. തിരുവനന്തപുരത്തുനിന്നു ശ്രീകാര്യംവഴി മാടന്‍വിളയിലേക്കു പോയിരുന്ന കണിയാപുരം ഡിപ്പോയിലെ ബസാണ് മൂന്നംഗ കുടുംബം സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചത്. അമിതവേഗത്തില്‍ പാഞ്ഞ ബസ് എതിര്‍ദിശയില്‍ വന്ന ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ബസിന്റെ അടിയില്‍പ്പെട്ട ഹരികുമാറിനെയും അമ്പിളിയെയും അരവിന്ദിനെയുംകൊണ്ടു പാഞ്ഞ ബസ് സമീപത്തെ വീടിന്റെ മതിലു തകര്‍ത്തശേഷം വീട്ടുമുറ്റത്തുനിന്ന തെങ്ങില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ബസിനടിയില്‍ കുടുങ്ങിയവരെ നാട്ടുകാര്‍ ഏറെ പണിപ്പെട്ടു ബസിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്.
ഹെല്‍മറ്റ് ധരിച്ചിരുന്നിട്ടും ഹരികുമാറിന്റെ തല തകര്‍ന്നു തലച്ചോറു പുറത്തു വന്ന നിലയിലായിരുന്നു. സംഭവസ്ഥലത്തുതന്നെ ഹരികുമാര്‍ മരിച്ചു. അമ്പിളിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. അരവിന്ദ് എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കേയാണു മരിച്ചത്.
ചെറുവയ്ക്കലിലുള്ള അമ്പിളിയുടെ സഹോദരനും ബിജെപി നേതാവുമായ ചെറുവയ്ക്കല്‍ ജയന്റെ വീട്ടിലെത്തി മടങ്ങുന്നതിനിടെയായിരുന്നു അപകടം. കെഎസ്ആര്‍ടിസി ബസിനു ബ്രേക്ക് കുറവായിരുന്നുവെന്നു പറയപ്പെടുന്നു.
ഡ്രൈവര്‍ കരുനാഗപ്പള്ളി സുധീറിനെ പോലീസ് അറസ്റ്റ് ചെയ്തു.ഇയാളെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ പ്ലംബറായിരുന്നു മരിച്ച ഹരികുമാര്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment