കോഴിക്കോട്: ഫേസ്ബുക്കില്‍ വിവാദപോസ്റ്റ് ഇട്ട യുവ അഭിഭാഷക അണിമയ്‌ക്കെതിരായ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോഴിക്കോട് ബാര്‍ അസോസിയേഷന്‍ യോഗത്തില്‍ കസേരയേറും കൂക്കിവിളിയും.
370 അഭിഭാഷകര്‍ പങ്കെടുത്ത യോഗം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ആരംഭിച്ചത്. യോഗത്തില്‍ സംസാരിച്ചവരില്‍ 19 പേര്‍ അനിമയ്ക്ക് എതിരെയുള്ള നടപടിയെ അനുകൂലിച്ചു. ഏഴുപേര്‍ എതിര്‍ത്തു. മൂന്നുപേര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പരാമര്‍ശത്തില്‍ അഭിഭാഷക ഖേദം രേഖപ്പെടുത്തി നടപടികള്‍ അവസാനിപ്പിക്കാമെന്നായിരുന്നു പൊതുവേയുള്ള അഭിപ്രായം.
എന്നാല്‍ ഖേദപ്രകടനത്തിന് അണിമ തയ്യാറായിരുന്നില്ല. ”ഇവിടെയിരിക്കുന്ന പുരുഷ കേസരികള്‍ ആരും ഞാന്‍ മാപ്പുപറയുമെന്ന് പകല്‍ക്കിനാവ് കാണേണ്ടായെന്ന്” അണിമ വ്യക്തമാക്കി. ഇതോടെയാണ് സംഘര്‍ഷം രൂപപ്പെട്ടത്. കൈയാങ്കളിക്കിടയില്‍പ്പെട്ട യുവ അഭിഭാഷകയെ സുഹൃത്തുക്കളായ അഭിഭാഷകര്‍ ചേര്‍ന്നാണ് പുറത്തെത്തിച്ചത്.
ബഹളത്തിനിടയില്‍ കസേരയേറും കൂക്കിവിളിയും ഉണ്ടായി. കസേരയേറില്‍ പരിക്കേറ്റ അഡ്വ. നിര്‍മലയെ ബീച്ച് ഗവ. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊഴില്‍ മേഖലയിലെ പീഡനമാണ് നടന്നതെന്നും ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അനിമ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിലാണ് അണിമ തന്റെ ഫേസ് ബുക്കില്‍ വിവാദ പോസ്റ്റിട്ടത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Face Book, Anima, Post
No comments:
Post a Comment