തിരുവനന്തപുരം: മൂന്നു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനു നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. പാചകവാതക വില വര്‍ദ്ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരുവനന്തപുരം ചാക്കയില്‍ വച്ച് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനെതിരെ പ്രതിഷേധിച്ചത്.
ടെക്‌നോപാര്‍ക്കിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി മടങ്ങവെ പത്തോളം വരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കൊടികളുമായി വാഹനവ്യൂഹത്തിന് സമീപത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് അമ്പത് മീറ്റര്‍ അകലെ വച്ചു മാത്രമായിരുന്നു സംഭവം. ഉടന്‍ തന്നെ പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി.
അതേസമയം അതീവ സുരക്ഷ ഒരുക്കിയിട്ടും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ ശ്രമിച്ചത് വിവാദമായിട്ടുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇതു സംബന്ധിച്ച് പൊലീസിനോട് വിശദീകരണം തേടും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Manmohan singh, Kerala, Police
No comments:
Post a Comment