ചിങ്ങവനം: പനച്ചിക്കാട് നെല്ലിക്കല്‍ സിനിയുടെ വീട്ടില്‍ യുവാവു തലയ്ക്ക് അടിയേറ്റു ബോധരഹിതനായി കണ്ട സംഭവത്തില്‍ കിടപ്പുമുറിയില്‍ നിന്ന് രക്തം കണ്ടെത്തിയതിനു പിന്നാലെ രക്തം പുരണ്ട വസ്ത്രങ്ങളും കണ്ടെത്തി.
ചങ്ങനാശേരി സിഐ നിഷാദ്‌മോന്റെ നേതൃത്വത്തില്‍ സിനിയുടെ വീട്ടില്‍ നടത്തിയ വിശദമായ തെരച്ചിലിലാണ് രക്തം പുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തിയത്. ഇത് പരിശോധനക്കായി ലാബിലേക്ക് അയച്ചു. ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന സിനിയുടെ വസ്ത്രങ്ങളിലാണ് രക്തം പുരണ്ടതായി കണ്ടെത്തിയത്.
തേങ്ങ പൊതിക്കാന്‍ ഉപയോഗിക്കുന്ന പാരയും കണ്ടെത്തിയിട്ടുണ്ട്. പാരയില്‍ രക്തത്തിന്റെ എന്തെങ്കിലും അംശം ഉണ്ടോ എന്നറിയുന്നതിന് ഫോറന്‍സിക് പരിശോധന നടത്തും. കഴിഞ്ഞ ദിവസം ഫോറന്‍സിക് വിദഗ്ധരെത്തി കിടപ്പുമുറിയിലെ ബെഡില്‍ കണ്ട രക്തത്തിന്റെ സാമ്പിള്‍ ശേഖരിച്ചിരുന്നു. സിനിയെ ഇതുവരെയും പോലീസിനു കണ്ടെത്താനായിട്ടില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, police Case, Blood.
No comments:
Post a Comment