ഇരിട്ടി: മദ്യലഹരിയില്‍ പുതുവത്സരാഘോഷം അതിരുവിട്ടപ്പോള്‍ എണ്‍പത്തിയഞ്ചുകാരിയായ അമ്മയുടെ പല്ലും മൂക്കും മകന്‍ അടിച്ചുതകര്‍ത്തു.
ഉളിയില്‍ പടിക്കച്ചാലിലെ എമന്‍കണ്ടി പാര്‍വതിയമ്മ(85)ക്കാണ് മകന്റെ അടിയേറ്റ് സാരമായി പരിക്കേറ്റത്. മകന്‍ വി.വി.ഷിബു(40)വിനെതിരെ ഇരിട്ടി പൊലീസ് കേസെടുത്തു.
മര്‍ദനത്തില്‍ പാര്‍വതിയമ്മയുടെ മൂക്കിന്റെ എല്ല് തകരുകയും ഒരു പല്ല് കൊഴിയുകയുംചെയ്തു. തലയ്ക്കും മുഖത്തും അടിയേറ്റ പാര്‍വതിയമ്മ കണ്ണൂര്‍ എ.കെ.ജി. ആസ്പത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബഹളംകേട്ട് എത്തിയ നാട്ടുകാരാണ് പാര്‍വതിയമ്മയെ അബോധാവസ്ഥയില്‍ ആസ്പത്രിയില്‍ എത്തിച്ചത്. ഷിബുവിനെ വീട്ടില്‍വെച്ച് ഇരിട്ടി എസ്.ഐ. കെ.ജെ.ബിനോയി കസ്റ്റഡിയിലെടുത്തു.
സംഭവം നടക്കുമ്പോള്‍ പാര്‍വതിയമ്മയും ഷിബുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഷിബുവിന് ഭാര്യയും ഒരു മകനുമുണ്ട്. കെ.എസ്.ആര്‍.ടി.സി.യില്‍ താത്കാലിക കണ്ടക്ടറാണ് ഷിബു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, New Year Celebration, Attack
No comments:
Post a Comment