Latest News

കൊട്ടാരക്കര ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഭക്ഷ്യ വിഷബാധ

കൊട്ടാരക്കര : കൊട്ടാരക്കര ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഭക്ഷ്യ വിഷബാധ. വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് 60 കുട്ടികളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ട് മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥതകള്‍ പ്രകടമായിരുന്നെങ്കിലും സ്‌കൂള്‍ അധികൃതര്‍ പ്രശ്‌നം മൂടിവയ്ക്കുകയായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. 

ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുളള 486 വിദ്യാര്‍ത്ഥികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. സ്‌കൂള്‍ വെക്കേഷന്‍ സമയത്ത് മാത്രമാണ് ഇവര്‍ക്ക് സ്വന്തം വീടുകളില്‍ പോകാന്‍ അവസരമുളളത്. ഇവിടെത്തന്നെ താമസിച്ചു പഠിക്കുന്നതിനാല്‍ ഭക്ഷണവും ഇവിടെ നിന്നാണ് വിതരണം ചെയ്യുന്നത്. 

തിങ്കളാഴ്ച രാവിലെ ഇഡ്ഢലിയും സാമ്പാറും ഉച്ചയ്ക്ക് ബിരിയാണിയും രാത്രി ചോറും കൂട്ടുകറികളുമാണ് കുട്ടികള്‍ക്ക് നല്‍കിയത്. വൈകിട്ട് തന്നെ ചിലരില്‍ അസ്വസ്ഥതകള്‍ കണ്ടുതുടങ്ങിയിരുന്നു. രാത്രി 12മണിയോടെ കൂടുതല്‍ കുട്ടികള്‍ തലകറങ്ങിവീഴുകയും ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാവുകയും ചെയ്തു. ഇവിടെ ഡ്യൂട്ടിയിലുളള നഴ്‌സിന്റെ സേവനം മാത്രമാണ് രാത്രിയില്‍ കുട്ടികള്‍ക്ക് ലഭിച്ചത്. 

ചൊവ്വാഴ്ച രാവിലെ സ്ഥിതി മോശമായപ്പോഴാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നിമിഷ നേരംകൊണ്ട് രക്ഷിതാക്കളടക്കം ആശുപത്രിയിലേക്ക് ഓടിയെത്തുകയും ചെയ്തു. റിപ്പബ്‌ളിക് ദിന റാലിയില്‍ പങ്കെടുത്ത കുട്ടികള്‍ക്കാണ് അസുഖം കണ്ടെത്തിയതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നതെങ്കിലും റാലിയില്‍ പങ്കെടുക്കാത്തവര്‍ക്കും അസുഖം ബാധിച്ച് ആശുപത്രിയില്‍ അഡ്മിറ്റാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Poison, School, Students, Hospital

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.