Latest News

ഫേസ്ബുക്ക് അപവാദത്തില്‍ മനംനൊന്ത് യുവതിയുടെ ആത്മഹത്യ: എസ്.ഐക്കെതിരെ നടപടി

കൊച്ചി: ഫേസ്ബുക്കിലൂടെ അപമാനിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചേരാനല്ലൂര്‍ എസ്.ഐക്കെതിരെ നടപടി. ഫേസ്ബുക്കിലൂടെയും എസ്.എം.എസ് വഴിയും അധിക്ഷേപിച്ചെന്ന യുവതിയുടെ പരാതിയില്‍ കേസെടുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് എസ്.ഐക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി ഉത്തരവിട്ടത്. സംഭവത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

ഫേസ്ബുക്കിലൂടെയും എസ്.എം.എസിലൂടെയും കഴിഞ്ഞ ഒരു മാസമായി ബന്ധുവായ രതീഷ് എന്നയാള്‍ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതിയും ഭര്‍ത്താവും ചേരാനെല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ പരാതിയുമായി മുന്നോട്ടു പോയാല്‍ ഭാവിയില്‍ പ്രശ്നങ്ങളുണ്ടാകുമെന്ന് പറഞ്ഞ് യുവതിയെ പൊലീസ് മടക്കി അയക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് യുവതി ഹൈകോടതിയെ സമീപിച്ചു. എന്നാല്‍ ഹൈകോടതി നിര്‍ദേശിച്ചിട്ടും പൊലീസ് നടപടി എടുത്തില്ലെന്നും ആരോപണമുയര്‍ന്നിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Face Book, Police, Court, Suiside

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.