പറവൂര്‍: രാവിലെ പള്ളിയിലേക്കു പോകുകയായിരുന്ന കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്നയാള്‍ മറ്റൊരു കേസില്‍ പോലീസ് പിടിയിലായി. വെടിമറ കാഞ്ഞിരത്തിങ്കല്‍ ഹമീദിന്റെ മകന്‍ അന്‍ഷാദിനെ (23)യാണ് പറവൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായിരിക്കുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെതുടര്‍ന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പെണ്‍കുട്ടികളെ ശല്യം ചെയ്ത കേസിലും ബൈക്ക് മോഷണക്കേസിലും പ്രതിയാണ് അന്‍ഷാദ്. ഇയാളെ ചോദ്യം ചെaയ്തതില്‍ നിന്നാണ് കന്യാസ്ത്രീകളെ ആക്രമിച്ച കേസില്‍ പങ്കുണ്ടെന്ന് വ്യക്തമായത്. ഇയാള്‍ മുടി വെട്ടി രൂപമാറ്റം വരുത്തിയിരുന്നു. പ്രതി ശല്യം ചെയ്തവരെ വീഡിയോ കാണിച്ച് പോലീസ് തെളിവെടുപ്പു നടത്തുന്നു്യു്. ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയെ പോലീസ് വൈദ്യപരിശോധനയ്ക്കു വിധേയയാക്കി.
തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കളവു പറഞ്ഞ് വിശ്വസിപ്പിച്ചാണ് വിളിച്ചുകൊണ്ടുപോയത് . കുറെ ദിവസങ്ങള്‍ക്കുശേഷം പറവൂരിലെ വീട്ടിലേക്ക് വിടുകയായിരുന്നു. കഴിഞ്ഞ ദിവസം പള്ളിത്താഴം സെന്റ് ജോസഫ്‌സ് കൊത്തലെംഗോ ദേവാലയത്തിലേക്കു പോവുകയായിരുന്ന പ്രതീക്ഷാ കോണ്‍വന്റിലെ സന്യാസിനികള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത് . സംഭവത്തില്‍ ഒരു കന്യാസ്ത്രീക്കു പരിക്കേറ്റിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Police, Case, Arrested

No comments:
Post a Comment