Latest News

ടി പി വധക്കേസിന്റെ സി പി എം അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്: കെ സി രാമചന്ദ്രന്‍ കുറ്റക്കാരന്‍

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് സി.പി.എമ്മിന്റെ അന്വേഷണ കമ്മിഷന്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗമായ കെ സി രാമചന്ദ്രനെ മാത്രം കുറ്റക്കാരനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചതെന്നാണ് 'ദഇന്ത്യന്‍ റീഡര്‍.കോം' റിപ്പോര്‍ട്ട് ചെയ്യുന്ന. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച നടത്തി കെ.ടി രാമചന്ദ്രനെ മാത്രം ബലിനല്‍കി പാര്‍ട്ടിക്കാരായ മറ്റുള്ളവരെ ആരോപണങ്ങളില്‍ നിന്നും രക്ഷിക്കാനും ടി പി വധത്തിന്റെ കളങ്കത്തില്‍നിന്നും പാര്‍ട്ടിക്ക് സ്വയം രക്ഷപ്പെടാനുമാണ് ശ്രമിക്കുന്നത്.

കെ.ടി.രാമചന്ദ്രന്ടി.പി.വധത്തില്‍ പങ്കുണ്ടെന്ന് കാണിക്കുന്നതിനായി സി പി എമ്മിന്റെ അന്വേഷണ കമ്മിഷന്‍ ചില ന്യായങ്ങളും നിരത്തുന്നുണ്ട്, രാമചന്ദ്രന്‍ റിയല്‍എസ്‌റ്റേറ്റ് ബിസിനസുകാരനാണെന്നും ടി പി ചന്ദ്രശേഖരും ഇത്തരത്തിലുള്ള ചില ഇടപാടുകള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ ഇരുവരും തമ്മിലുണ്ടായിരുന്ന വ്യക്തിഗത തര്‍ക്കങ്ങളാണ് ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന തിയറിയാണ് സി പി എം കമ്മിഷന്‍ തയ്യാറാക്കിയിരിക്കുന്നത്.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ടി പി വധക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ചപ്പോള്‍ ഉള്‍പ്പെട്ട മൂന്ന് പാര്‍ട്ടി പ്രവര്‍ത്തകരില്‍ കുഞ്ഞനന്തന്റെ കാര്യം മാത്രം സി പി എമ്മിന്റെ നേതാക്കള്‍ പരാമര്‍ശിച്ചത്. കുഞ്ഞനന്തന്‍ ഇത്തരത്തില്‍ കേസില്‍ പെടേണ്ട ആളായിരുന്നില്ലെന്നാണ് പിണറായി പറഞ്ഞത്. അതിന്റെ അടിസ്ഥാനം കേസിനെക്കുറിച്ച് അന്വേഷണ കമ്മിഷന്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടാണ്. റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സി പി എം അംഗമായ ട്രൗസര്‍ മനോജിനെക്കുറിച്ചും രാചന്ദ്രനെക്കുറിച്ചും മനപ്പൂര്‍വമായി പറയാതിരിക്കുകയും കുഞ്ഞനന്തന്റെ പേര് തുടര്‍ച്ചയായി പറയുകയും ചെയ്തത്.

വി എസ് അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ടി പിയെ വധിച്ചത് അന്വേഷിക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം കമ്മിഷനെ വയ്ക്കണമെന്ന് നിര്‍ദേശിച്ചത്. പാര്‍ട്ടി എതിര്‍ക്കുന്ന വിഷയത്തില്‍ ടി പി ചന്ദ്രശേഖരനുമായി പ്രശ്‌നത്തിലാകുകയും അത് കൊലപാതകത്തിലേക്ക് നയിക്കുകയും ചെയ്തുവെന്ന കുറ്റമാണ് രാചന്ദ്രന്റെ പേരില്‍ ചുമത്തി പുറത്താക്കുക. ഇതോടെ വി എസ് ഉന്നയിച്ച ആവശ്യം അവസാനിക്കുകയും പാര്‍ട്ടിക്ക് പോറലില്ലാതെ രക്ഷപ്പെടനാകുമെന്നുമാണ് പിണറായിയുടേയും സംഘത്തിന്റെയും കണക്കുകൂട്ടല്‍. അത്തരത്തില്‍ കെ സി രാമചന്ദ്രനെ ബലിയാടാക്കി ടി പി വധത്തിന്റെ കളങ്കത്തില്‍നിന്നും മുക്തരാകാമെന്നാണ് അന്വേഷണ കമ്മിഷനിലൂടെയും ലക്ഷ്യംവയ്ക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.