Latest News

ജോലി സ്ഥലത്ത് വച്ച് ലൈംഗിക പീഡനം: പരാതി സ്വീകരിക്കാതെ പൊലീസ്

പത്തനംതിട്ട: ജോലിചെയ്യുന്നിടത്ത് വച്ച് ഹോട്ടല്‍ ഉടമ ലൈംഗിക പീഡനത്തിനിടയാക്കിയ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് ആരോപണം. പത്തനംതിട്ട വടശ്ശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഉഷസ് ഹോട്ടല്‍ ഉടമയ്‌ക്കെതിരായ പരാതിയിലാണ് പൊലീസ് ഒളിച്ചുകളിക്കുന്നത്.

കഴിഞ്ഞമാസം 27നാണ് പട്ടികജാതിക്കാരിയായ മദ്ധ്യവയസ്‌ക പെരുനാട് പൊലീസില്‍ പീഡനത്തിനിരയായെന്നു കാട്ടി പരാതി നല്‍കിയത്. മുറിയില്‍ കയറ്റിയ ഹോട്ടല്‍ ഉടമ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് സ്ത്രീ പറയുന്നു.

പരാതിയെ തുടര്‍ന്ന് ഇവരെ വൈദ്യ പരിശോധനയ്ക്കും വിധേയയാക്കി. എന്നാല്‍ ഇക്കാര്യങ്ങള്‍ പുറത്തു പറയരുതെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായി സ്ത്രീ പറഞ്ഞു. മാത്രമല്ല, രാഷ്ട്രീയ സ്വാധീനത്തെ തുടര്‍ന്ന് യാതൊരു നടപടിയും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

പരാതിയെ തുടര്‍ന്ന് ജോലി നഷ്ടമായ ഇവരെ വീട്ടില്‍ നിന്നും പുറത്താക്കി. പത്തനാപുരം ഗാന്ധിഭവനിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത്. സംഭവം നടന്ന് ഒരാഴ്ചയായിട്ടും പ്രതിയെ പിടികൂടാത്തത് പോലീസിന്റെയും പ്രതിയുടെയും ഒത്തുകളിയാണെന്നാണ് സ്ത്രീയുടെ ആക്ഷേപം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Police, Hotel Ushass

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.