മണിമല ആലപ്രയില്‍ മണിമലവീട്ടില്‍ സോമനാഥപ്പണിക്കര്‍ (55) ആണ് ഏലപ്പാറയില്‍നിന്ന് പോലീസിന്റെ പിടിയിലായത്. ഇയാളെ കോഴിക്കോട് പോലീസിന് കൈമാറി.
നാടോടിസ്ത്രീയായ അമ്പിളി യെന്ന ഷാഹിദയ്‌ക്കൊപ്പമാണ് ഒമ്പതുവയസ്സുകാരന്‍ രഞ്ജിത്തിനെ കണ്ടത്. കുട്ടിയെ സോമനാഥപ്പണിക്കര്‍ വിറ്റതാണെന്ന് ഷാഹിദ പോലീസില്‍ മൊഴി നല്‍കിയിരുന്നു.
ക്ഷേത്രങ്ങളില്‍ താല്‍ക്കാലികമായി ജോലിചെയ്തിരുന്ന സോമനാഥപ്പണിക്കര്‍ ഭാര്യ രാധാമണിക്കൊപ്പം ആലപ്രയിലായിരുന്നു താമസമെന്ന് പോലീസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇയാള്‍ നാടുവിട്ടുപോയി. തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ താമസിച്ചു.
ആലപ്രയിലായിരുന്നപ്പോള്‍ ഇവരുടെ വീടിനടുത്ത് രാജു-ആനന്ദവല്ലി ദമ്പതിമാര്‍ താമസിച്ചിരുന്നു. ബ്രോക്കര്‍ജോലി ചെയ്തിരുന്ന രാജു 12 വര്‍ഷംമുമ്പ് മരിച്ചു. തുടര്‍ന്ന് ആനന്ദവല്ലിയും സോമനാഥപ്പണിക്കര്‍ക്കൊപ്പം കൂടി. ഇതോടെ ആദ്യഭാര്യ രാധാമണി ഇയാളെ വിട്ടുപോയി. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളുണ്ട്.
ആനന്ദവല്ലി സോമനാഥപ്പണിക്കര്‍ക്കൊപ്പം ചേരുമ്പോള്‍ മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും ഉണ്ടായിരുന്നു. സോമനാഥപ്പണിക്കര്‍ക്കും ആനന്ദവല്ലിക്കും മൂന്ന് കുട്ടികളുമുണ്ടായി. രണ്ടുവര്‍ഷം പത്തനംതിട്ട കുനാഴിലെ മൈലാടുംപാറയില്‍ ഇവര്‍ താമസിച്ചിരുന്നു.
ഇതിനിടെ ജനിച്ച പെണ്‍കുഞ്ഞിനെ നാലുമാസം പ്രായമായപ്പോള്‍ കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് നല്‍കി. തുടര്‍ന്ന് ഇവര്‍ വീണ്ടും ആലപ്രയില്‍ തിരിച്ചെത്തി. ഇവിടെവച്ചുണ്ടായ മകനെയാണ് ഷാഹിദയ്ക്ക് വിറ്റത്. എഴുമറ്റൂര്‍ സ്വദേശിയായ അലി മുഖേനയായിരുന്നു ഇത്. മൂന്നുമാസം പ്രായമായ ആണ്‍കുഞ്ഞിനെ വെണ്ണിക്കുളത്തുള്ള ഒരു ഹോട്ടലില്‍വച്ചാണ് കൈമാറിയത്. ഇതിന് പകരമായി 5,000 രൂപ ഷാഹിദ സോമനാഥപ്പണിക്കര്‍ക്ക് നല്‍കിയിരുന്നു.
കോഴിക്കോട് ബസ്സ്റ്റാന്‍ഡില്‍ 60 വയസ്സുപ്രായമുള്ള നാടോടിസ്ത്രീക്കൊപ്പം ഓമനത്തമുള്ള ഒമ്പതുവയസ്സുകാരനെ കണ്ടെത്തിയതോടെ സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. ഷാഡോ പോലീസ് എ.എസ്.ഐ.മാരായ പി.വി. വര്‍ഗീസ്, ഒ.എം. സുലൈമാന്‍, സി.പി.ഒ.മാരായ കെ.എസ്. അഭിലാഷ്, മുഹമ്മദ് നൗഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Child, Police , Case, Arrested
No comments:
Post a Comment