തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ എം.എസ്.എഫ് നേതാവ് അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കും. ഇതു സംബന്ധിച്ച് വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. ഷുക്കൂര്‍ വധക്കേസ് സി.ബി.ഐ ക്ക് വിടാന്‍ ഷൂക്കൂറിന്റെ കുടുംബവും മുസ്ലിം ലീഗ് നേതാക്കളും നിരന്തരം ആവശ്യപ്പെട്ടിരുന്നു.
2102 ഫെബ്രുവരി 20 നാണ് കണ്ണൂരിലെ തളിപ്പറമ്പിനടുത്ത അരിയില്‍ പ്രദേശത്ത് വെച്ച് ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സി.പി.എം കല്യശേരി എം.എല്‍.എ ടി.വി രാജേഷ് എന്നിരടങ്ങിയ സംഘം സഞ്ചരിച്ച കാര്‍ തടഞ്ഞു എന്നതിന്റെ പേരിലാണ് സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത ഷൂക്കൂറിനെ കൊലപ്പെടുത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പി. ജയരാജനെയും ടി.വി രാജേഷിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
ലോക്കല്‍ പൊലീസിന്റെ അന്വേഷണ പരിധിയിലായിരുന്ന കേസില്‍ നിരവധി സി.പി.എം നേതാക്കളെ അറസ്റ്റു ചെയ്‌തെങ്കിലും കൊലപാതകവുമായി ബന്ധപ്പെട്ട ഉന്നത തല ഗൂഢാലോചന പുറത്തു കൊണ്ടു വരാന്‍ കഴിഞ്ഞിരുന്നില്ല. സി.പി.എം നേതാക്കളുടെ ഭീഷണിയെ തുടര്‍ന്നു സാക്ഷികള്‍ കൂറുമാറാന്‍ ഇടയുള്ളതിനാല്‍ സി.ബി.ഐ അന്വേഷണം ഗൂഢാലോചന പുറത്തുകൊണ്ടു വരാന്‍ സാധിക്കും.
പി. ജയരാജന്റെയും സംഘത്തിന്റെയും വാഹനം തളിപ്പറമ്പിനടുത്ത പട്ടുവത്ത് തടഞ്ഞുവെച്ചതിനെ പിന്നാലെയാണ് ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. ഷൂക്കൂറിനെയും സംഘത്തെയും സി.പി.എം പ്രാദേശിക നേതാക്കള്‍ തടഞ്ഞുവെക്കുകയും ഫോട്ടേയെടുത്ത ശേഷം കൊലപ്പെടുത്താനായി ഷുക്കൂറിനെ വയലിലേക്ക് വലിച്ചു കൊണ്ടു പോകുകയുമായിരുന്നു. മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സി.പി.എമ്മിന്റെ പാര്‍ട്ടി കോടതി വിധിപ്രകാരമാണ് കൊലപാതകം നടപ്പാക്കിയതെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കൊലപാതകത്തില്‍ പ്രാദേശിക ഡി.വൈ.എഫ്.ഐ ക്കാരുള്‍പ്പെടെ നിരവധി സി.പി.എം നേതാക്കളുടെ പങ്ക് ഇതിനോടകം തന്നെ വ്യക്തമായിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Shukoor Murder Case, CBI
No comments:
Post a Comment