തിരുവനന്തപുരം: കന്നട ഭാഷാ ന്യൂനപങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കന്നട ഭാഷാന്യൂനപക്ഷ അവകാശ കമ്മീഷനെ നിയമിക്കുന്ന കാര്യം പരിശോധിച്ച് പരിഗണിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ.യുടെ സബ് മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
കന്നട ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ സംരക്ഷിച്ചു നല്‍കുന്നതിന് കന്നട ഭാഷ ന്യൂനപക്ഷാവകാശ കമ്മീഷനെ നിയമിക്കണമെന്ന് പി.ബി.അബ്ദുല്‍ റസാഖ് സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു. ഡോ.പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്കന്നട ഭാഷാന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച കണ്ടെത്തുകയും കാലാകാലങ്ങളായി സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന പല ഉത്തരവുകളും പ്രാവര്‍ത്തികമാക്കുന്നതില്‍ ബന്ധപ്പെട്ട അധികാരികള്‍വിമൂഖത കാണിക്കുന്നതായും എം.എല്‍.എ. പറഞ്ഞു.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മലയാളം ഉപയോഗിക്കുമ്പോള്‍ തന്നെ ന്യൂനപക്ഷ ഭാഷകള്‍ക്കും പ്രാധാന്യം നല്‍കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ന്യൂനപക്ഷ പ്രദേശങ്ങളില്‍ എല്ലാ കാര്യങ്ങള്‍ക്കും മലയാളത്തോടൊപ്പംതന്നെ ന്യൂനപക്ഷ ഭാഷകളും ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ പ്രദേശങ്ങളിലുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ന്യൂനപക്ഷ ഭാഷ സംസാരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ നിശ്ചിത തസ്തികകള്‍ ന്യൂനപക്ഷ ഭാഷ അറിയുന്നവര്‍ക്ക്‌നീക്കി വെക്കണം. പ്രദേശങ്ങളിലെ ഓഫീസുകളില്‍ ഔട്ട് ഓഫ് ടേണ്‍, പ്രമോഷന്‍ വ്യവസ്ഥയില്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ ഓഫീസര്‍മാരെ നിയമിക്കണമെന്നും നിലവിലെ ഉത്തരവുകള്‍ കര്‍ശ്ശനമായി നടപ്പിലാക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment