Latest News

കേബിള്‍ ടിവി നിരക്ക് 200 രൂപയായി വര്‍ദ്ധിപ്പിക്കുന്നു


കാസര്‍കോട്: ചിലവ് അനിയന്ത്രിതമായി കൂടിയ സാഹചര്യത്തില്‍ കേബിള്‍ ടിവി വരിസംഖ്യ വര്‍ദ്ധിപ്പിക്കുമെന്ന് കേബിള്‍ ടിവി ഓപ്പറേറ്റര്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈദ്യുതി നിരക്ക്, വാടക,വേതനം,വൈദ്യുതി പോസ്റ്റ് വാടക,കേബിള്‍ ടിവി ഉപകരന്നങ്ങള്‍ എന്നിവയുടെ ചിലവ് ക്രമാതീതമായി ഉയര്‍ത്തിയിരിക്കുകയാന്ന്.

ഇതോടൊപ്പം പേ ചാനലുകളുടെ അധികബാധ്യതയും കടുത്ത പ്രതിസന്ധിയാന്ന് സൃഷ്ടിക്കുന്നത്. നിലവില്‍ സംപ്രേക്ഷണം ചെയ്യുന്ന ചാനലുകളില്‍ പകുതിയും പേ ചാനലുകളാന്ന്. ഈ സാഹചര്യത്തില്‍ കേബിള്‍ ടിവി മേഖലയുടെ നിലനില്‍പ്പുതന്നെ അവതാളത്തിലായ സാഹചര്യത്തിലാന്ന് നിരക്കു വര്‍ദ്ധിപ്പിക്കുന്നത്.
കഴിഞ്ഞ രണ്ട് ദശകത്തിനുള്ളില്‍ കേബിള്‍ ടിവിയിലുടെ സംപ്രേക്ഷണം ചെയ്യുന്ന ചാനലുകളുടെ എണ്ണം വളരെയധികം വര്‍ദ്ധിചിട്ടുണ്ട്. സേവന നിലവാരം ഉയര്‍ത്തുകയും കേബിള്‍ ടിവി രംഗം ആധുനികവല്‍ക്കരിക്കുകയും ചെയ്തു. ഇതിന്റെ അധികഭാരം ഉപഭോക്താക്കളെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിച്ചതുകൊണ്ടാണ് കേബിള്‍ ടിവി നിരക്ക് ഇത്രയും കാലം പിടിച്ചു നിര്‍ത്തിയത്.ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചെറിയ നിരക്കാണ് കേരളത്തില്‍ ഈടാക്കുന്നത്.ഫെബ്രുവരി മുതല്‍ വരിസംഖ്യ 200 രൂപയായിരിക്കും ഈടാക്കുക.

വാര്‍ത്താസമ്മേളനത്തില്‍ സി.ഒ.എ.സംസ്ഥാന നിര്‍വാഹക സമിതി അംഗം നാസര്‍ ഹസന്‍ അന്‍വര്‍,ജില്ലാ ഭാരവാഹികളായ ഷുക്കൂര്‍ കോളിക്കര, എം മനോജ് കുമാര്‍, പുരുഷോത്തമ എം നായ്ക്ക്, കെ ദിവാകര, കെ ഹരികാന്ത സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.