കൊച്ചി: നാലാം സീസണ്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനുള്ള കേരള സ്‌ട്രൈക്കേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു. ഇത്തവണയും മോഹന്‍ലാല്‍ തന്നെയാണ് ക്യാപ്റ്റന്‍. രാജീവ് പിള്ളയാണ് വൈസ് ക്യാപ്റ്റന്‍. ഭാവനയും മൈഥിലിയും ബ്രാന്‍ഡ് അംബാസഡര്‍മാരാകും.
ജനവരി 25 ന് തുടങ്ങുന്ന ടൂര്‍ണമെന്റില്‍ ടീമിനെ പരിശീലിപ്പിക്കുന്നത് പങ്കജ് ചന്ദ്രസേനനാണ്. സീസണിലെ പുതിയ നിയമപ്രകാരം കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവെച്ച ഗെയില്‍ കുട്ടപ്പന്‍ എന്നു വിളിപ്പേരുള്ള സുമേഷിനും ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ മദന്‍മോഹനും ഇത്തവണ ടീമില്‍ സ്ഥാനം ലഭിക്കില്ല.
ടീമംഗങ്ങള്‍ ഇവരാണ്: മോഹന്‍ലാല്‍ (ക്യാപ്റ്റന്‍), നിവിന്‍ പോളി, മണിക്കുട്ടന്‍, വിവേക് ഗോപന്‍, ബിനീഷ് കോടിയേരി, പ്രജോദ് കലാഭവന്‍, അരുണ്‍ ബെന്നി, സന്തോഷ് സ്ലീബ, രാഗേന്ദു, അര്‍ജുന്‍ നന്ദകുമാര്‍, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, റിയാസ് ഖാന്‍, സുരേഷ് നായര്‍.
26 ന് ബാംഗ്ലൂരില്‍ തെലുഗ് വാരിയേഴ്‌സുമായാണ് സ്‌ട്രൈക്കേഴ്‌സിന്റെ ആദ്യ മത്സരം. ഫിബ്രവരി ഒന്നിന് ദുബായിയില്‍ വീര്‍ മറാത്തിയുമായും ഒമ്പതിന് കൊച്ചിയില്‍ ചെന്നൈ റൈനോസുമായും 16ന് റാഞ്ചിയില്‍ ബംഗാള്‍ ടൈഗേഴ്‌സുമായുമാണ് മറ്റു മത്സരങ്ങള്‍. പരിശീലന ക്യാമ്പ് 12ന് കൊച്ചിയില്‍ തുടങ്ങും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Celebrity Cricket, Mohanlal, Mythili, Bhavana
No comments:
Post a Comment