മംഗലാപുരം: കൊല്ലൂര്‍ ശ്രീ മൂകാംബികാ ക്ഷേത്രത്തില്‍ ഭക്തന്‍ തുലാഭാര നേര്‍ച്ചയായി സമര്‍പിച്ച വെള്ളിക്കട്ടികള്‍ മോഷ്ടിച്ച ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. നാരായണ പുരാണിക് എന്ന ക്ഷേത്രജീവനക്കാരനാണ് സസ്‌പെഷനിലായത്.
തമിഴ്‌നാട് സ്വദേശിയായ ബിസിനസുകാരന്‍ കഴിഞ്ഞദിവസം ക്ഷേത്രത്തില്‍ വെള്ളിക്കട്ടികള്‍കൊണ്ടും പഞ്ചസാര കൊണ്ടും തുലാഭാര നേര്‍ച്ച നടത്തിയിരുന്നു. 10 വെള്ളിക്കട്ടികളും ബാക്കി പഞ്ചസാരയും ഉപയോഗിച്ചാണ് തുലാഭാരം നടത്തിയത്.
നാരായണനും വ്യവസായിയും മാത്രമെ ചടങ്ങിന് ഉണ്ടായിരുന്നുള്ളു. തുലാഭാരത്തിന് ശേഷം നാരായണന്‍ വെള്ളിക്കട്ടികള്‍ ആരുമറിയാതെ എടുത്തുമാറ്റുകയും പഞ്ചസാര ക്ഷേത്രത്തിലെ ആവശ്യത്തിന് നല്‍കുകയും ചെയ്തു. ഇത് യാദൃശ്ചികമായി ശ്രദ്ധയില്‍പെട്ട മറ്റൊരു ജീവനക്കാരന്‍ വിവരം ക്ഷേത്ര മാനേജ്‌മെന്റ് അധികൃതരെ അറിയിക്കുകയായിരുന്നു.
ഇതുപ്രകാരം മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് കൃഷ്ണപ്രസാദ് അഡ്യന്തായ, എക്‌സിക്യൂട്ടീവ് ഓഫീസര്‍ എല്‍.എസ്. മാരുതി എന്നിവര്‍ തുലാഭാര സ്ഥലത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി. ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു. തുടര്‍ന്ന് നാരായണനെ ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. വെള്ളിക്കട്ടികള്‍ അയാള്‍ തിരിച്ചുനല്‍കാനും തയ്യാറായി.
അതിന് ശേഷമാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെകുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുമെന്നും അതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ക്ഷേത്ര അധികൃതര്‍ വ്യക്തമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kollur Temple, Robbery, Suspension
No comments:
Post a Comment