കാഞ്ഞിരപ്പള്ളി: കോഴിക്കോട്ട് നാടോടിസ്ത്രീക്കൊപ്പം ഒമ്പതുവയസ്സുകാരനെ കണ്ടെത്തിയ സംഭവത്തില്‍ പോലീസിന് നിര്ണായകതെളിവു ലഭിച്ചു. കേസിലെ പ്രധാന പ്രതിയായ മണിമല ആലപ്ര സ്വദേശി സോമനാഥനെ കാഞ്ഞിരപ്പള്ളിയില്‍ പോലീസ് കണ്ടെത്തിയതായാണ് സൂചന.
കോഴിക്കോട് പോലീസില്‍ പിടിയിലായ നാടോടിസ്ത്രീ നല്കിയ മൊഴിയെത്തുടര്‍ന്നാണ് സോമനാഥനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. സോമനാഥനാണ് സ്ത്രീക്ക് കുട്ടിയെ നല്‍കിയതെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ നിഗമനം.
കൂടുതല്‍ അന്വേഷണത്തിനായി കോഴിക്കോട് പോലീസ് ബുധനാഴ്ച കാഞ്ഞിരപ്പള്ളിയില്‍ എത്തും. കഴിഞ്ഞ ബുധനാഴ്ചയാണ് കോഴിക്കോട് ബസ്സ്റ്റാന്‍ഡില്‍ 60 വയസ്സ് പ്രായമുള്ള നാടോടിസ്ത്രീയായ അമ്പിളിയെന്ന ഷാഹിദയ്ക്കൊപ്പം ഒമ്പതുവയസ്സുകാരനായ രഞ്ജിത്തിനെ കണ്ടെത്തിയത്.
ബസ്സ്റ്റാന്‍ഡില്‍ അലഞ്ഞുതിരിഞ്ഞ ഇവരെ നാട്ടുകാര്‍ സംശയം തോന്നിയതിനെത്തുടര്‍ന്നാണ് പോലീസില്‍ ഏല്പിച്ചത്. പോലീസ് ചോദ്യംചെയ്തപ്പോള്‍ കുട്ടി തന്റേതാണെന്നാണ് ഇവര്‍ ആദ്യം മൊഴി നല്‍കിയത്. എന്നാല്‍, കൂടുതല്‍ ചോദ്യംചെയ്തതോടെ മണിമല ആലപ്രയ്ക്കു സമീപം പെരുമ്പട്ടി സ്വദേശിയായ സോമനാഥന്-വാസന്തി ദമ്പതിമാരില്‍നിന്ന് 50,000 രൂപയ്ക്ക് കുട്ടിയെ വാങ്ങിയതാണെന്നു വെളിപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് സോമനാഥനുവേണ്ടി പോലീസ് അന്വേഷണം തുടങ്ങിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Police, Case
No comments:
Post a Comment