ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന്റെ നാലാം ദിവസം രണ്ടാമത്തെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനവും പാലിച്ചു. 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരുടെ വൈദ്യുതി നിരക്ക് പകുതിയായി കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തന്നെയാണ് സുപ്രധാനമായ തീരുമാനം പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 28 ലക്ഷം വരുന്ന ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഈ നടപടി മൂലം സംസ്ഥാന ഖജനാവിന് 61 കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാവുന്നത്. മൊത്തം 200 കോടി രൂപയുടെ ബാധ്യത വരുമെങ്കിലും ഇതില്‍ 61 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ വഹിക്കുക.
ബാക്കി തുക വൈദ്യുതി കമ്പനികളുടെ കുടിശ്ശികയില്‍ നിന്ന് പിടിക്കാനാണ് തീരുമാനം. ഇതിനുവേണ്ടി വൈദ്യുതി കമ്പനികളില്‍ ഓഡിറ്റിങ് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സി.എ.ജിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സി.എ.ജി. ശശികാന്ത് ശര്‍മയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു.

11 വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കാനാണ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്നു സി.എ.ജി പറഞ്ഞു. ഓഡിറ്റിങിനു വിധേയമാക്കുന്നതിനെ കുറിച്ച് പ്രതികരണമറിയിക്കുന്നതിന് മൂന്നു വൈദ്യുത വിതരണ കമ്പനികള്‍ക്കും ബുധനാഴ്ച കൂടി സമയം അനുവദിച്ചിട്ടുള്ളതായി കെജ്‌രിവാള്‍ അറിയിച്ചു.
എന്നാല്‍ ഓഡിറ്റിങിനു പ്രത്യേക കാലപരിധി നിശ്ചയിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ദിവസവും 667 ലിറ്റര്‍ വെള്ളം സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചിരുന്നു. ജലം ബുധനാഴ്ച മുതല്‍ ലഭ്യമാകും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kejriwal, Chief Minister
No comments:
Post a Comment