തിരുവനന്തപുരം: മുന്‍സൈനികന്റെ വെടിയേറ്റ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ട് പേര്‍ക്ക് പരിക്ക്. സിപിഎം ബ്രാഞ്ച് സെക്രട്ടറി വെങ്കിടേശ്വര റാവു, മനോജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ റാവുവിന്റെ നില ഗുരുതരമാണ്. റിട്ട.കേണല്‍ വലിയവിള സ്വദേശി ബെര്‍ളിനാണ് വെടിയുതിര്‍ത്തത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരം വലിയവിളയിലാണ് സംഭവം. വാഹനത്തിന് സൈഡ്‌കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. ബെര്‍ളിന്റെ വാഹനം എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം തുടങ്ങി. പ്രശ്‌നത്തില്‍ നാട്ടുകാര്‍ ഇടപെട്ടതോടെ ബര്‍ളിന്‍ തൊട്ടടുത്ത ഇയാളുടെ വീട്ടിലേക്ക് മുങ്ങി. പിന്നീട് തോക്കുമായി തിരികെ വന്ന് നാട്ടുകാര്‍ക്കുനേരെ വെടിയുതിര്‍ത്തു.
റാവുവിന്റെ അടിവയറ്റിലാണ് വെടിയേറ്റത്. മനോജിന്റെ കാലിലും പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയരാക്കി.
സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment