പാലക്കാട്: രാഷ്ട്രീയപകയുടെ കത്തിമുനയില്‍ നിരപരാധിയുടെ ജീവന് പൊലിഞ്ഞു. ആലത്തൂര്‍ താലൂക്കാശുപത്രിയില്‍ അക്രമി സംഘത്തിന്‍െറ മിന്നലാക്രമണത്തില്‍ വെട്ടേറ്റ മേലാര്‍കോട് പയിറ്റാംകുന്നം വേലായുധന് (63) മരിച്ചു. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ കടന്നുകയറി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നതിനിടയില്‍ വേലായുധനും വെട്ടേല്‍ക്കുകയായിരുന്നു.
ഗര്‍ഭിണിയായ മകളെ ഡോക്ടറെ കാണിക്കാന്‍ ആറിന് 11 മണിയോടെ ആശുപത്രിയില്‍ എത്തിയപ്പോഴാണ് സംഭവം. മകളെ ഒപി യുടെ മുന്നിലിരുത്തി പുറത്തേക്ക് വന്നപ്പോഴാണ് അക്രമം നടക്കുന്നതും അതിനിടയില്പ്പെട്ടുപോയ വേലായുധനു വെട്ടേല്‍ക്കുന്നതും. ബൈക്കിടിപ്പിച്ച് നിലത്ത് വീഴ്ത്തി വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. മുതുകില്‍ വെട്ടേറ്റ വേലായുധന്റെ അരയ്ക്ക് കീഴ്പോട്ട് പൂര്‍ണമായും തളര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് വേലായുധന്റെ ചികില്‍സ പൂര്‍ണമായും സൌജന്യമാക്കിയിരുന്നു. പക്ഷേ, രക്ഷിക്കാനായില്ല.
തൃശൂര്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മ്യതദേഹം രാത്രിയോടെ വീട്ടിലെത്തിച്ചു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം പഞ്ചായത്ത് പൊതു ശ്മശാനത്തില്‍ സംസ്കരിച്ചു.

ഭാര്യ :പാര്‍വതി. മക്കള്‍: മണികണ്ഠന്, ദേവി, അംബിക, രതി, ലത, രാജി. മരുമക്കള്‍: പൊന്നന്, കൃഷ്ണന്‍കുട്ടി, മയില്‍സ്വാമി. സംഭവത്തില്‍ പ്രതിഷേധിച്ച് മേലാര്‍കോട് പഞ്ചായത്തില്‍ വെളളിയാഴ്ച ഹര്‍ത്താലാചരിക്കുമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതാക്കള്‍ അറിയിച്ചു.
അക്രമവുമായി ബന്ധപ്പെട്ട് എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പരുക്കേറ്റ അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ശശി അപകടനില തരണം ചെയ്തിട്ടില്ല.
കൂലിപ്പണിയെടുത്ത് ജീവിതം കഷ്ടപ്പെട്ടു മുന്നോട്ടുകൊണ്ടുപോയിരുന്ന വേലായുധന്, ഏഴംഗകുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. ആറു മക്കളില്‍ രണ്ടു പേര് അവിവാഹിതരാണ്. സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കുന്നതിന് മുന്‍പാണ് വേലായുധന് യാത്രയായത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment