Latest News

ചന്ദ്രഗിരി റൂട്ടിലെ ഗതാഗതകുരുക്ക്; മുസ്ലിം യൂത്ത്‌ലീഗ് റോഡ് ഉപരോധിച്ചു


മേല്‍പറമ്പ്: കഴിഞ്ഞ നാല് മാസമായി ഇഴഞ്ഞ് നീങ്ങുന്ന കെ.കെ. റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയിലാക്കണമെന്നും, കേവലം ആറ് മീറ്റര്‍ മാത്രം വീതിയുള്ള കൂവ്വത്തൊട്ടി-ബദര്‍ മസ്ജിദ് റോഡിന് വീതികൂട്ടി ഗതാഗതകുരുക്ക് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ചെമ്മനാട് പഞ്ചായത്ത് മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി മേല്‍പറമ്പ് മില്‍ ജംഗ്ഷനില്‍ റോഡ് ഉപരോധിച്ചു.

കൂവ്വത്തൊട്ടി മുതല്‍ ബദര്‍ ജുമാമസ്ജിദ് വരെയുള്ള റോഡിന്റെ വീതി കുട്ടാനായി സ്വകാര്യ വ്യക്തികള്‍ ഇരുഭാഗത്ത് നിന്നും ഒരു മീറ്റര്‍ വീതം സ്ഥലം വിട്ട് തരുമ്പോള്‍ പ്രസ്തുത വ്യക്തികളുടെ പൊളിച്ചു മാറ്റുന്ന മതിലുകള്‍ക്ക് പകരമായി പുതിയ മതിലുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്നും റോഡ് മെറ്റല്‍ ചെയ്ത് റീ ടാറിംഗ് ചെയ്തു തരാമെന്നുമുള്ള കെ.എസ്.ടി.പി. അധികൃതരുടെ ഉറപ്പിന്മേല്‍ ഉപരോധ സമരം പിന്‍വലിച്ചു.

കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു. അന്‍വര്‍ കോളിയടുക്കം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.ടി. നിയാസ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ഹാജി അബ്ദുല്ല ഹുസൈന്‍, ട്രഷറര്‍ മുഹമ്മദ് കുഞ്ഞി ചെമ്മനാട്, യൂത്ത്‌ലീഗ് ജില്ലാ ട്രഷറര്‍ കെ.ബി.എം. ഷരീഫ്, മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് ടി.ഡി. കബീര്‍, ജനറല്‍ സെക്രട്ടറി എം.എച്ച്. മുഹമ്മദ്കുഞ്ഞി മാങ്ങാട്, വൈസ് പ്രസിഡന്റ് അബൂബക്കര്‍ കണ്ടത്തില്‍, മണ്ഡലം എം.എസ്.എഫ്. പ്രസിഡന്റ് സയ്യിദ് മുംതസിര്‍ തങ്ങള്‍, ജില്ലാ ജനകീയ വികസന സമിതി ജില്ലാ പ്രസിഡന്റ് സൈഫുദ്ദീന്‍ കെ. മാക്കോട്, പഞ്ചായത്ത് പ്രവാസിലീഗ് പ്രസിഡന്റ് ദാവൂദ് ചെമ്പിരിക്ക, ദുബൈ കെ.എം.സി.സി. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി ചെമ്പിരിക്ക, യൂത്ത്‌ലീഗ് പഞ്ചായത്ത് ഭാരവാഹികളായ അഫ്‌സല്‍ മേല്‍പറമ്പ, അഷ്‌റഫ് മൂടംവയല്‍, അബ്ദുര്‍ റഹ്മാന്‍ ദേളി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് യൂത്ത്‌ലീഗ് ട്രഷറര്‍ നിസാര്‍ ഫാത്തിമ നന്ദി പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.