Latest News

മുന്‍ മിസ് വെനസ്വേലയും ഭര്‍ത്താവും വെടിയേറ്റു മരിച്ചു

കാരക്കാസ്: മുന്‍ മിസ് വെനസ്വേലയും ബ്രിട്ടീഷ് വംശജനായ ഭര്‍ത്താവും ഹൈവേയില്‍ അക്രമികളുടെ വെടിയേറ്റു മരിച്ചു. മോണിക്ക സ്പിയര്‍ (29) ഭര്‍ത്താവ് തോമസ് ഹെന്‍ട്രി ബെറി (39) എന്നിവരാണ് വെടിയേറ്റ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. ഇവര്‍ സഞ്ചരിച്ച കാര്‍ വടക്ക് പടിഞ്ഞാറന്‍ വെനസ്വേലയിലെ ഹൈവേയില്‍ വച്ച് കേടായി.

കാര്‍ നന്നാക്കാന്‍ ശ്രമിക്കുന്നതിനിടെ എത്തിയ അക്രമികള്‍ അഞ്ചു വയസുള്ള മകളുടെ മുമ്പില്‍ വച്ച് ഇരുവരെയും വെടിവച്ചു വീഴ്ത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മോണിക്കയുടെ മകള്‍ മയ ബെറി സ്പിയറിന് അക്രമണത്തില്‍ വെടിയേറ്റെങ്കിലും സുരക്ഷിതയാണ്. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതായി പൊലീസ് പറഞ്ഞു.

വെനസ്വേലന്‍ ഹൈവേകളില്‍ വാഹനങ്ങള്‍ തടഞ്ഞുനിറുത്തിയുള്ള അക്രമവും മോഷണവും പതിവാണ്. നിക്കോളാസ് മഡുറോ പ്രസിഡന്റായ ശേഷം അക്രമങ്ങള്‍ കുറഞ്ഞുവരികയായിരുന്നു. അടുത്ത കാലത്തുണ്ടായ ഏറ്റവും ദാരുണമായ സംഭവമാണ് മോണിക്കയും ഭര്‍ത്താവും വെടിയേറ്റ് മരിച്ചതെന്ന് പ്രസിഡന്റ് മഡുറോ പറഞ്ഞു. 2005ലാണ് മോണിക്ക മിസ് വെനസ്വേലയായി തിരഞ്ഞെടുക്കപ്പെട്ടത്. വെനസ്വേലയിലെ അറിയപ്പെടുന്ന ടെലിവിഷന്‍ നടി കൂടിയാണ് മോണിക്ക.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder, Miss venezuela, Husband

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.