ഷിക്കാഗോ: ദിവസങ്ങളായി തുടരുന്ന ഹിമപാതം യുഎസില്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. യുഎസിലും കാനഡയിലും ചൊവ്വാഗ്രഹത്തിന്റെ അന്തരീക്ഷത്തിനു സമാനമായ തണുപ്പാണ് അനുഭവപ്പെടുന്നത്.
ഹിമപാതം മൂലം ജനങ്ങള്‍ക്ക് പുറത്തിറങ്ങാനാകാത്ത സാഹചര്യമാണ്. ഹിമപാതം മൂലം ഇതിനകം 16 പേര്‍ക്കു ജീവഹാനി നേരിട്ടെന്നാണു കണക്ക്. രണ്ടുദിവസമായി ഷിക്കാഗോയിലും പരിസരത്തും റിക്കാര്‍ഡ് തണുപ്പാണു രേഖപ്പെടുത്തുന്നത്.
ഇതിനിടെ, ജയില്‍ചാടിയ മോഷ്ടാവ് കൊടുംതണുപ്പ് സഹിക്കാനാകാതെ തിരികെയെത്തി. കെന്റക്കിയിലെ ജയിലിലാണ് സംഭവം. ജയില്‍ചാടി രക്ഷപെട്ട മോഷ്ടാവ് ആളൊഴിഞ്ഞ ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. രാത്രിയില്‍ എല്ലുതുളയ്ക്കുന്ന തണുപ്പെത്തിയതോടെ ഭേദം ജയിലാണെന്ന് കക്ഷിക്കു മനസിലായി. ജയിലില്‍ തിരികെയെത്തിയ ഇയാള്‍ തന്നെ അകത്തു പ്രവേശിപ്പിക്കണമെന്ന് അധികൃതരോട് യാചിക്കുകയായിരുന്നു.
ഷിക്കാഗോയിലെ ലിങ്കണ്‍ പാര്‍ക്ക് മൃഗശാലയില്‍ കൊടുംതണുപ്പ് സഹിക്കാനാകാതെവന്ന ഹിമക്കരടിയെ മുറിക്കുള്ളിലേക്ക് മാറ്റി. ഏത് ശീതകാലാവസ്ഥയും തരണം ചെയ്യാന്‍ കഴിവുള്ളവയാണ് ഹിമക്കരടികള്‍.
കനത്ത തണുപ്പു മൂലം പലയിടങ്ങളിലും സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും വ്യാപാരസ്ഥാപനങ്ങളും അടച്ചു. പൈപ്പുകളിലെ ജലം ഐസായതോടെ വീടുകളിലേക്കുള്ള ജലവിതരണവും നിലച്ചു. റോഡുകളിലും വിമാനത്താവളങ്ങളിലും മഞ്ഞ് നിറഞ്ഞു. വ്യോമ, റെയില്‍ ഗതാഗതവും നിലച്ചു. കടുത്ത തണുപ്പുമൂലം വൈദ്യുതി ഉത്പാദിപ്പിക്കാന്‍കൂടി കഴിയുന്നില്ല.
യുഎസിലെ എംബരാസ്, മിനെസോട്ടാ പ്രദേശങ്ങളില്‍ താപനില മൈനസ് 37-ലും താഴ്ന്നു. ഒരുകപ്പ് ചൂടുവെള്ളം മുകളിലേക്കെറിഞ്ഞാല്‍ താഴെയെത്തുന്നതിനു മുമ്പ് ഐസായി മാറുന്ന അവസ്ഥയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിശൈത്യം 18 കോടിയോളം പേരെ ബാധിക്കുമെന്ന് അമേരിക്കന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങള്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, US Winter
No comments:
Post a Comment