ന്യൂഡല്‍ഹി: ശശി തരൂരില്‍ നിന്ന് വിവാഹ മോചനം നേടുമെന്ന് സുനന്ദ പുഷ്‌കര്‍. ശശി തരൂരിന് ഒരു പാക് മാധ്യമ പ്രവര്‍ത്തകയുമായി ബന്ധമുണ്ടെന്നും സുനന്ദ പുഷ്‌കര്‍ വെളിപ്പെടുത്തി. ഒരു ദേശിയ ദിനപത്രത്തിനോടാണ് സുനന്ദ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. സ്ത്രീ, ഭാര്യ എന്നീ നിലകളില്‍ മാനസീകമായി തകര്‍ന്നതായും ഐപിഎല്‍ വിവാദത്തിലുള്‍പ്പെടെ തരൂരിനു വേണ്ടി കുറ്റം ഏറ്റെടുത്തിട്ടുണ്ടെന്നും ഇനി സഹിക്കാനാകില്ലെന്നും സുനന്ദ പറഞ്ഞു.
മാധ്യമ പ്രവര്‍ത്തക പാകിസ്ഥാനിലെ ഐഎസ്‌ഐയുടെ ഏജന്റാണെന്നും ഇരുവരും തമ്മില്‍ നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നും ഇവര്‍ പരസ്പരം സന്ദേശങ്ങള്‍ കൈമാറിയതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സുനന്ദ പറഞ്ഞു. തരൂരിന്റെ ആക്കൗണ്ട്‌വഴി ബുധനാഴ്ച ട്വീറ്റ് ചെയ്തത് താനാണെന്നും സുനന്ദ വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ബുധനാഴ്ച തരൂരിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തകയ്ക്ക് സന്ദേശം പോയിരുന്നു. എന്നാല്‍ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നായിരുന്നു ഇതില്‍ ശശി തരൂരിന്റെ വിശദീകരണം. 2010 ലായിരുന്നു ശശി തരൂര്‍ സുനന്ദ പുഷ്‌കര്‍ വിവാഹം നടന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sashi Tharoor, Sunantha Pushkar, Divers
No comments:
Post a Comment