Latest News

ഇമ്രാന്‍ ഹാഷ്മിയുടെ മകന്‍ അയാന്‍ ഹാഷ്മിക്ക് ക്യാന്‍സര്‍

ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിയുടെ നാലു വയസ്സുളള മകന്‍ അയാന്‍ ഹാഷ്മിക്ക് ക്യാന്‍സര്‍ രോഗമാണെന്ന് സ്ഥിതീകരിച്ചു. അയാന്‍ ക്യാന്‍സറിന്റെ ആദ്യഘട്ട ചികിത്സയിലാണ്. ട്യൂമറിന്റെ ആദ്യഘട്ടമായതിനാല്‍ രോഗത്തെ പൂര്‍ണ്ണമായി ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അയാന്റെ ഡോക്ടര്‍.

വൃക്കയിലാണ് ട്യൂമര്‍ ബാധിച്ചിരിക്കുന്നത്. ട്യൂമര്‍ നീക്കം ചെയ്യുന്നതിനായി ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അയാനെ കീമോതെറാപ്പികള്‍ക്ക് ശേഷം ഉടനെ ശസ്ത്രക്രിയക്ക് വിധായനാക്കും.

ചലചിത്ര സംവിധായകന്‍ മഹേഷ് ഭട്ടാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തന്നെ ഇക്കാര്യം അറിയിച്ചത് ഇമ്രാനാണെന്നും മകന്റെ രോഗത്തെക്കുറിച്ചുള്ള വിവരം അറിഞ്ഞപ്പോള്‍ മുതല്‍ ഇമ്രാന്‍ തളര്‍ന്ന അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ അവസ്ഥയിലും ഇമ്രാന്‍ തന്റെ ജോലിയില്‍ കര്‍മ്മനിരതനാണെന്ന് തെളിയിച്ചിരിക്കുകയാണ്. അച്ഛനെന്ന നിലയില്‍ മകന് വേണ്ട ശുശ്രൂഷയും പരിചരണവും നല്‍കുന്നതോടൊപ്പം ജോലിയുടെ കാര്യത്തില്‍ ഒരു സംവിധായകനും താന്‍ കാരണം ഒരു നഷ്ടവും ഉണ്ടാകില്ലെന്ന് ഇമ്രാന്‍ മഹേഷ് ഭട്ടിനോട് പറഞ്ഞിരുന്നു.

സിനിമയിലെ ഷൂട്ടിംഗിനായി സൗത്താഫ്രിക്കയില്‍ പോകാനിരിക്കെ മകന്റെ അസുഖ വാര്‍ത്തയെ തുടര്‍ന്ന് ഹാഷ്മി യാത്ര റദ്ദാക്കുകയും മുംബൈയിലേയ്ക്ക് ഷൂട്ടിംഗ് മാറ്റുകയും ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Emraan Hasmi, Son, Ayaan Hasmi, Cancer

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.