ന്യൂഡല്‍ഹി: രാജ്യത്തെ പുതുതലമുറ നയിക്കുമെന്നും തിരഞ്ഞെടുപ്പിന് മുമ്പ് രാജിവെക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. മൂന്നാം തവണയും പ്രധാനമന്ത്രിയാകാന്‍ താല്‍പര്യമില്ല. അടുത്ത പ്രധാനമന്ത്രിയും യു.പി.എയുടേതാകുമെന്ന് ഉറപ്പുണ്ട്. അനുയോജ്യമായ സമയത്ത് യു.പി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. രാഹുല്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യനാണെന്നും മന്‍മോഹന്‍സിങ് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും പഠിച്ച പാഠം ഉല്‍ക്കൊള്ളുകയാണ്. ഉയര്‍ന്ന ഭക്ഷ്യ വിലമൂലം പണപ്പെരുപ്പം നിയന്ത്രിക്കാനായില്ല. വിലക്കയറ്റം സാധാരണജനങ്ങളെ കോണ്‍ഗ്രസിന് എതിരാക്കി. വിലക്കയറ്റം ആഗോള പ്രതിഭാസമാണ്. ഹൃസ്വകാല തിരിച്ചടികള്‍ നോക്കി സര്‍ക്കാരിനെ വിലയിരുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മ്മാണമേഖലയിലെ തൊഴിലവസരങ്ങളും പ്രതീക്ഷിച്ചപോലെയുണ്ടാക്കാനായില്ല. ആഗോള സാമ്പത്തിക പ്രതിസന്ധി രാജ്യത്തിന് തിരിച്ചടിയായി. എന്നാല്‍ രാജ്യം സാമ്പത്തിക വളര്‍ച്ചയുടെ പാതയിലാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷം വളര്‍ച്ചയുടെ സമയമായിരുന്നു. സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കഴിയാത്തതില്‍ ദുഖമുണ്ട്. സാമ്പത്തിക നടപടികളും ഫലം കാണുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച ചെയ്യുകയാണ് അന്തിമ തീരുമാനമായിട്ടില്ല. സബ്‌സിഡി സിലിണ്ടറുകളുടെഎണ്ണം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമില്ല.
അമേരിക്കയുമായുണ്ടാക്കിയ ആണവകരാര്‍ ഏറ്റവും പ്രധാന ഭരണനേട്ടമായി കണക്കാക്കുന്നു. അമേരിക്കയുമായുണ്ടായ നയതന്ത്ര പ്രശ്‌നങ്ങള്‍ താല്‍ക്കാലികം മാത്രമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന ബന്ധങ്ങള്‍ തുടരും. പാകിസ്താനുമായി മെച്ചപ്പെട്ട ബന്ധമുണ്ടാകേണ്ടത് അത്യാവശ്യമാണ്.
രാജ്യത്തെ സബ്‌സിഡി സംവിധാനം ആധാറുമായി ബന്ധപ്പെടുത്തിയത് ചരിത്രനേട്ടമാണ്. ഇതേ വരെ 300 കോടി രൂപ സബ്‌സിഡിയായി വിതരണം ചെയ്തുകഴിഞ്ഞു. ബിപിഎല്‍ വിഭാഗക്കാരുടെ എണ്ണം 13.89 കോടി കുറഞ്ഞുവെന്നുംഅദ്ദേഹം അവകാശപ്പെട്ടു.
ദുര്‍ബലനായ പ്രധാനമന്ത്രിയാണ് താനെന്നത് കണ്ടുപിടിക്കേണ്ടത് ബിജെപിയല്ല ഭാവിയിലെ ചരിത്രകാരന്മാരാണ്. നിരപരാധികളെ കൂട്ടക്കൊല ചെയ്യുന്നതല്ല ശക്തമായ നേതൃത്വം. നരേന്ദ്രമോഡി പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിന്റെ ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷക സൗഹൃദ നയങ്ങള്‍ ഫലപ്രദമായി നടപ്പാക്കിയെന്നും കാര്‍ഷിക മേഖലയില്‍ രാജ്യത്തിന് വളര്‍ച്ച ഗ്രാമീണ ഇന്ത്യക്ക് നല്കിയ വാക്കുകള്‍ പാലിച്ചതായും മന്‍മോഹന്‍സിങ് പറഞ്ഞു. മൂന്നുവര്‍ഷത്തിനുശേഷമാണ് പ്രധാനമന്ത്രി ഒരു പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Manmohan Singh
No comments:
Post a Comment