ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ ഗാസിയാബാദ് കൗഷാംബിയിലെ ഓഫീസിനു നേരെ ആക്രമണം. ഹിന്ദു രക്ഷാ ദള്‍ എന്ന സംഘടനയുടെ നാല്‍പ്പതു പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഓഫീസിലേയ്ക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ തടഞ്ഞെങ്കിലും അവര്‍ ഓഫീസിനു നേരെ കല്ലേറു നടത്തുകയാണുണ്ടായത്.
കശ്മീരില്‍ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്നതിന് മുന്‍പ് ജനഹിത പരിശോധന നടത്തണമെന്ന ആം ആദ്മി പാര്‍ട്ടി നേതവ് പ്രശാന്തഭൂഷന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം.
പ്രശാന്തഭൂഷന്റെ പ്രസ്താവനയെ കോണ്‍ഗ്രസും ബി.ജെ.പി.യും വിമര്‍ശിച്ചിരുന്നു. പ്രശാന്തഭൂഷന്റെത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അതുമായി പാര്‍ട്ടിയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പിന്നീട് വിശദീകരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Aam Aadmi Party Office Gaziyabhad
No comments:
Post a Comment