കാബൂള്‍: പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കാനെത്തിയ പത്തുവയസുകാരി ചാവേര്‍ പെണ്‍കുട്ടിയെ പോലീസ് ഇടപെടല്‍ രക്ഷിച്ചു. താലിബാന്‍ ചാവേര്‍ ബോംബായി നിയോഗിച്ചിരുന്ന പെണ്‍കുട്ടി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണെന്നു അഫ്ഗാനിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹെല്‍മന്ദ് പ്രവിശ്യയിലെ ഒരു പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുന്നതിനാണ് പെണ്‍കുട്ടി എത്തിയത്. താലിബാന്‍ ഭീകരനായ സഹോദരന്റെയും ചില ബന്ധുക്കളുടെയും ഭീഷണിയെതുടര്‍ന്നാണ് പെണ്‍കുട്ടി ചാവേറാകാന്‍ തീരുമാനിച്ചത്.
ബോര്‍ഡര്‍ പോലീസിനെ ആക്രമിക്കാനായിരുന്നു ആദ്യം പെണ്‍കുട്ടിയോടു ആവശ്യപ്പെട്ടത്. പിന്നാടാണ് പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടത്. പെണ്‍കുട്ടിക്ക് പോലീസുകാരുമായി അവിഹിത ബന്ധമുണ്ടെന്നു പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ചാവേറാകാന്‍ നിര്‍ബന്ധിച്ചതെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബോംബുകള്‍ വെച്ചുകെട്ടി സഹോദരനാണ് പോലീസ് സ്‌റ്റേഷനിലേക്ക് അയച്ചത്. കൊടുംതണുപ്പുള്ള നദി കടന്നു വേണമായിരുന്നു പോലീസ് സ്‌റ്റേഷനിലെത്താന്‍.
നദികടക്കുന്നതിനിടെ കൊടുംതണുപ്പ് മൂലം പെണ്‍കുട്ടി കരഞ്ഞു. ഇതോടെ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് താലിബാന്‍ കമ്മാന്‍ഡര്‍ കൂടിയായ സഹോദരന്‍ സഹീര്‍ രക്ഷപ്പെടുകയായിരുന്നു എന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ടു പോലീസ് സ്ഥലതെത്തിയാതായും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ സഹോദരന്‍ ഉപേക്ഷിച്ചതോടെ പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു എന്നും റിപ്പോര്‍ടുകളുണ്ട്. പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും ബോംബ് നീക്കം ചെയ്തിരുന്നതായും പറയപ്പെടുന്നു. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thaliban, Police Station
No comments:
Post a Comment