Latest News

ഉംറ നിര്‍വഹിക്കുന്നതിനിടെ ആലംപാടി സ്വദേശി മക്കയില്‍ നിര്യാതനായി

കാസര്‍കോട്: ആലംപാടി സ്വദേശി ഉംറ നിര്‍വഹിക്കുന്നതിനിടെ മക്കയില്‍ നിര്യാതനായി. ബെള്ളൂരടുക്കം ഹസൈനാറാണ് (72) മരിച്ചത്. സ്വകാര്യ ഏജന്‍സി വഴി ഈമാസം ആദ്യം മക്കയിലെത്തിയ ഹസൈനാര്‍ ശനിയാഴ്ചയാണ് മരിച്ചത്. 

ഭാര്യ മറിയുമ്മക്കൊപ്പമാണ് ഉംറ നിര്‍വഹിക്കാന്‍ പോയത്. മയ്യത്ത് തിങ്കളാഴ്ച മക്കയില്‍ ഖബറടക്കും. മക്കള്‍: സുഹ്‌റ, സുബൈദ, സത്താര്‍,അബ്ദുല്ല (ദുബായ്), ഷരീഫ്, ആയിഷത്ത് നസീറ, സിദ്ദീഖ്, നിസ്ലിന. മരുമക്കള്‍: യൂസഫ് (ഷാര്‍ജ), മൊയ്തീന്‍കുഞ്ഞി (അബുദാബി), അഷറഫ്, അസ്മ, സറീന, ഇര്‍ഫാന, പരേതനായ ഇബ്രാഹിം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.