Latest News

സമസ്ത നേതാവ് കരീം ഫൈസി വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂര്‍: സമസ്ത നേതാവ് ചക്കരക്കല്‍ സീത്തയില്‍പ്പൊയില്‍ ദാറുസ്സലാമില്‍ സി.പി.എ.കരീം ഫൈസി(48) വാഹനാപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ 11ന് മേലെചൊവ്വ-മട്ടന്നൂര്‍ റോഡില്‍ വാരം ടാക്കീസ് സ്റ്റോപ്പിലായിരുന്നു അപകടം.

കൂടെയുണ്ടായിരുന്ന എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് വെണ്‍മണല്‍ ആയിഷമന്‍സിലില്‍ പി.വി.സിദ്ദിഖ് ഫൈസി(37)യെ പരിക്കുകളോടെ താണയിലെ സെഷ്പ്യാലിറ്റി ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

മട്ടന്നൂര്‍ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ലോറിയും ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കുതെറിച്ചുവീണ കരീം ഫൈസി തത്ക്ഷണം മരിച്ചിരുന്നു. 

കണ്ണൂര്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ പോകവെയായിരുന്നു അപകടം. പരേതനായ ഹസന്‍ മുസ്‌ലിയാരുടെയും ഫാത്വിമയുടെയും മകനാണ് കരീം ഫൈസി. ചെറുപ്പംമുതല്‍ സമസ്തയിലും പോഷകസംഘടനയിലും സജീവമായിരുന്നു. പാളയം ജുമാമസ്ജിദ് ഇമാമാണ്.

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലമീന്‍ ജില്ലാ വൈസ് പ്രസിഡന്റ്, അഞ്ചരക്കണ്ടി റേഞ്ച് സെക്രട്ടറി, എസ്.വൈ.എസ്. അഞ്ചരക്കണ്ടി ഏരിയാ പ്രസിഡന്റ്, ജില്ലാ കമ്മിറ്റിയംഗം (എസ്.യു.എം.), അറബിക് കോളേജ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. നേരത്തേ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ- സംസ്ഥാന കമ്മിറ്റിയംഗം, മേഖലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ: ശാഹിദ. മക്കള്‍: അബ്ദുല്‍ഫത്താഹ്, ഷിഫാന, നാസ്വിഹ, സ്വാലിഹ.

സഹോദരങ്ങള്‍: സി.പി.അബൂബക്കര്‍ (അധ്യാപകന്‍, അഞ്ചരക്കണ്ടി മാപ്പിള എല്‍.പി.എസ്.), മുഹമ്മദ് (റിട്ട. അധ്യാപകന്‍), ഹുസൈന്‍ മുസ്‌ലിയാര്‍, അബ്ദുല്ല മുസ്‌ലിയാര്‍, ഫക്രൂദ്ദീന്‍, മുസ്‌ലിയാര്‍, കമാല്‍, നഫീസ, ആയിഷ, സുഹ്‌റ, സൈനബ.

ചക്കരക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആസ്​പത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം. വൈകിട്ട് ആറുമണിയോടെ വീട്ടിലെത്തിച്ചു. ഇവിടെ പൊതുദുര്‍ശനത്തിനുശേഷം പാളയം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.