മാനന്തവാടി: എരുമത്തെരുവ് എലൈറ്റ് റോഡില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന പാലക്കപ്പുള്ളില്‍ ഗിരീഷിന്റെ (38) കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റുചെയ്തു. കമ്മന ചെമ്പകശ്ശേരി ബാബുവാണ് (38) പിടിയിലായത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ ഉറങ്ങുകയായിരുന്ന ഗിരീഷിനെ വിളിച്ചുണര്‍ത്തിയശേഷം കുത്തിക്കൊന്നത്. ബാബുവിന്റെ ഭാര്യയുമായി ഗിരീഷിനുണ്ടായിരുന്ന ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
കൊലയ്ക്കുശേഷം ബാബു രാവിലെ ബസ് മാര്‍ഗം ബൈരക്കുപ്പയിലെത്തി. തുടര്‍ന്ന് മൈസൂര്‍-ഹസ്സന്‍വഴി കാസര്‍കോട് ജില്ലയിലെത്തി. ബദിയടുക്കയിലെ കോഴിക്കടയില്‍ ജോലിചെയ്യുന്ന ബാബു കൃത്യം നടത്താനായാണ് മാനന്തവാടിയിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ക്രിമിനല്‍പശ്ചാത്തലമുള്ള പ്രതിക്കായി പോലീസ് എറണാകുളം, ആലുവ, മൈസൂര്‍ എന്നിവിടങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. ബദിയടുക്കയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ഇയാള്‍ താമസിക്കുന്ന വീട് വളഞ്ഞാണ് പിടികൂടിയത്.
മാനന്തവാടിയിലും ബൈരക്കുപ്പയിലും പ്രതിയെ എത്തിച്ച് പോലീസ് തെളിവെടുപ്പുനടത്തി. മുമ്പ് മാനന്തവാടിയില്‍ നടത്തിയ കവര്‍ച്ചക്കേസുകളിലും ആലുവയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഭവത്തിലും ഇയാള്‍ക്കെതിരെ കേസുണ്ട്. 2007-ല്‍ കമ്പളക്കാട് ടാക്‌സി ഡ്രൈവര്‍ക്കെതിരെയുള്ള കൊലപാതകശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്നു.
വയനാട് ജില്ലാ പോലീസ്‌മേധാവി മഞ്ജുനാഥിന്റെ നിര്‍ദേശപ്രകാരം പുല്പള്ളി സി.ഐ. എസ്. ആസാദ്, മാനന്തവാടി സി.ഐ. പി.എല്‍. ഷൈജു, മാനന്തവാടി എസ്.ഐ. പി.എസ്. ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്. സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍ ഇ.കെ. അബൂബക്കര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു വര്‍ഗീസ്, സി. മനോജ്, കെ.രാജീവ്കുമാര്‍, ബിനീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. മാനന്തവാടി ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് (രണ്ട്) ബാബുവിനെ റിമാന്‍ഡ് ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment