Latest News

മണിക്കൂറുകള്‍ ഇടവിട്ട് സഹോദരിമാര്‍ മരിച്ചു

നീലേശ്വരം: മണിക്കൂറുകള്‍ ഇടവിട്ട് സഹോദരിമാര്‍ മരിച്ചു. പന്നക്കാട് തിഡില്‍ കുഞ്ഞാമിന ഹജ്ജുമ്മ (93),സഹോദരി നീലേശ്വരം പോലീസ് സ്റ്റേഷനു സമീപത്തെ തിഡില്‍ കുഞ്ഞാസിയ ഹജ്ജുമ്മ (90) എന്നിവരാണു മരിച്ചത്.

കാഞ്ഞങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന പരേതനായ കെം എം കുഞ്ഞാമു സാഹിബിന്റെ ഭാര്യയാണ് കുഞ്ഞാമിന ഹജ്ജുമ്മ. മക്കള്‍- ടി. കുഞ്ഞബ്ദുള്ള (റിട്ട. സെക്രട്ടറി ഫാര്‍മ്മേഴ്‌സ് സഹകരണ ബാങ്ക്, ചെറുവത്തൂര്‍. ), മൊയ്തു (കെ എം കെ ട്രേഡേഴ്‌സ്, പടന്നക്കാട്), ഖദീജ, സുഹറ, പരേതനായ അസീസ്. മരുമക്കള്‍- എം എ മുഹമ്മദ് ( റിട്ട. ഡിഇഒ കാസര്‍കോട്), ബീഫാത്തിമ, കുഞ്ഞാസിയ, ഖനീഫ. 

പരേതനായ പേരോല്‍ ഇബ്രാഹിമിന്റെ ഭാര്യയാണു കുഞ്ഞാസിയ ഹജ്ജുമ്മ. മക്കള്‍- ടി മൊയ്തു ഹാജി, സഫിയ. മരുമകള്‍- കുഞ്ഞാമി. ഇരുവരുടെയും സഹോദരങ്ങള്‍- മുഹമ്മദ് കുഞ്ഞി, അബ്ദുള്ള ഹാജി, ടി ഇബ്രാഹിം, യൂസഫ്, ബീഫാത്തിമ ഹജ്ജുമ്മ, നബീസ ഹജ്ജുമ്മ, അബ്ദുള്ള (വ്യാപാരി, ചിത്താരി), പരേതനായ തിഡില്‍ അബൂബക്കര്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.