കൊച്ചി: മീൻവെട്ടിക്കൊണ്ടിരുന്ന വൃദ്ധയെ പട്ടാപ്പകൽ വീടിനുള്ളിൽ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ചേർത്തല കണ്ണത്താംപറമ്പ് മനോജിനെ (33) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റു ചെയ്തു. കലൂർ പോണോത്ത് റോഡിലെ എഴുപത്തിഒമ്പതുകാരിയെയാണ് അക്രമിച്ചത്. ശനിയാഴ്ച 11 മണിക്കായിരുന്നു സംഭവം.
വീടിനു പിന്നിൽ മീൻവെട്ടിക്കൊണ്ടിരുന്ന വൃദ്ധയെ കടന്നു പിടിച്ച മനോജ് എടുത്ത് വീടിനുള്ളിലേക്ക് കൊണ്ടു പോകുകയായിരുന്നു. വീട്ടിൽ ആരുമുണ്ടായിരുന്നില്ല. മേരിയുടെ ബഹളം കേട്ട് അയൽക്കാർ ഓടിയെത്തി മനോജിനെ പിടികൂടി നോർത്ത് പൊലീസിന് കൈമാറുകയായിരുന്നു.
ബലാത്സംഗകുറ്റത്തിന് കേസെടുത്തു. മനോജിനെ കോടതി റിമാൻഡ് ചെയ്തു. പ്രായമായ സ്ത്രീകളെ പീഡിപ്പിക്കുന്നത് മനോജിന്റെ വിനോദമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യുന്നതിനിടെ നാക്കിലെ മുറിവ് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. സെൻട്രൽ സി.ഐ ഫ്രാൻസിസ് ഷെൽബിയുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്തപ്പോൾ നഗരത്തിലുള്ള മറ്റൊരു സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവരുടെ അക്രമണത്തിൽ സംഭവിച്ചതാണെന്ന് വ്യക്തമായി.

ദിവസങ്ങൾക്ക് മുമ്പ് സി.പി. ഉമ്മർ റോഡിലുള്ള ഒരു വീട്ടിലാണ് മനോജ് കടന്നു കയറാൻ ശ്രമിച്ചത്. മുൻവശത്തെ വാതിലിൽ മുട്ടിയ പരിചയക്കാരനല്ലാത്തയാളെ ജനലിലൂടെ കണ്ടതോടെ മദ്ധ്യവയസ്കയായ സ്ത്രീ വാതിൽ തുറന്നില്ല. ഇതോടെ പിൻവശത്തെ വാതിൽ ചവിട്ടി തുറന്ന് ഉള്ളിൽക്കടന്നു. പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ തടിക്കഷണമെടുത്ത് സ്ത്രീ അടിക്കുകയായിരുന്നു. നാവിന് മുറിവേറ്റതോടെ രക്ഷപ്പെട്ട ഇയാൾ രാത്രിയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയും തേടി. ഭയം കൊണ്ടാണ് സംഭവം പുറത്തു പറയാതിരുന്നതെന്ന് സ്ത്രീ പൊലീസിനോട് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape Attempt, Police, case, Arrested
No comments:
Post a Comment