മീററ്റ്: തന്നെ ക്രൂരപീഡനത്തിനിരയാക്കിയ സ്വന്തം പിതാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് 14-കാരിയായ മകള്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഇപ്പോള്‍ ഏഴു മാസം ഗര്‍ഭിണിയാണ്. പെണ്‍കുട്ടിയുടെ സഹോദരന്റെയും അമ്മാവന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ പിതാവിനെതിരേ പോലീസ് കേസെടുത്തു.
പെണ്‍കുട്ടിയുടെ മാതാവ് നാലുവര്‍ഷം മുമ്പ് മരിച്ചിരുന്നു. പിന്നീട് പിതാവ് മാത്രമേ കുട്ടിക്കൊപ്പം ഉണ്ടായിരുന്നുള്ളൂ. മദ്യലഹരിയിലാണ് ഇയാള്‍ കുട്ടിയെ മാനഭംഗപ്പെടുത്തിയതെന്നു സംശയിക്കുന്നു. തുടര്‍ന്ന് മാസങ്ങള്‍ക്കു ശേഷമാണ് പെണ്‍കുട്ടി പരാതി നല്കിയത്. പരാതി നല്കിയതറിഞ്ഞ് ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. വൈകാതെ തന്നെ ഇയാളെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Father, Rape, Case, Police
No comments:
Post a Comment