ആലപ്പുഴ: സെന്‍സര്‍ വാട്ടര്‍ ടാപ്പ് സാങ്കേതിക വിദ്യയില്‍ പേറ്റന്റ് കരസ്ഥമാക്കി ആലപ്പുഴ സ്വദേശിനി വി. വാണി ശ്രദ്ധേയയാവുന്നു. എംടെക് വിദ്യാര്‍ത്ഥിനിയും സ്പിന്‍ടെക്ക് ഇലക്‌ട്രോണിക്‌സ് സ്ഥാപകയുമാണ് വാണി. സ്പിന്‍ഫ്‌ളോ എന്ന പേരില്‍ വാണി വികസിപ്പിച്ചെടുത്ത ടാപ്പിനാണ് പേറ്റന്റ് ലഭിച്ചത്. ഇവ ഓട്ടോമാറ്റിക്കും മാനുവലുമായി പ്രവര്‍ത്തിപ്പിക്കാമെന്ന് വാണി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ബി ടെക് വിദ്യാഭ്യാസത്തിനുശേഷം വാണി സ്ഥാപിച്ച സ്പിന്‍ടെക് ഇലക്‌ട്രോണിക്‌സ് എന്ന സ്ഥാപനത്തില്‍ ഒരു വര്‍ഷം നീണ്ട കഠിന പരിശ്രമത്തിലൂടെയാണ് കൊച്ചു മിടുക്കി സെന്‍സര്‍ ടാപ്പ് വിദ്യയില്‍ പുതിയ അദ്ധ്യായം രചിച്ചത്.
ഓട്ടോമാറ്റിക്കും മാനുവലുമായി പ്രവര്‍ത്തിക്കുന്ന ഡ്യുവല്‍ സെന്‍സര്‍ ടാപ്പുകളും എക്‌സ്‌റ്റേണല്‍ സെന്‍സര്‍ കിറ്റുകളുമാണ് വാണി നിര്‍മിക്കുന്നത്. ‘നിലവിലുള്ള സെന്‍സര്‍ ടാപ്പുകള്‍ ഓട്ടോമാറ്റിക്കായി മാത്രം പ്രവര്‍ത്തിക്കുന്നവയാണ്. ഇലക്‌ട്രോണിക്‌സ് തകരാറുകള്‍ മൂലം ഓട്ടമാറ്റിക് സംവിധാനം നിലച്ചാല്‍ ബേസിനുകള്‍ ഉപയോഗശൂന്യമാകും.
എന്നാല്‍, സ്പിന്‍ഫ്‌ളോയുടെ ഇലക്‌ട്രോണിക് യൂണിറ്റിന് എന്തെങ്കിലും കാരണവശാല്‍ റിപ്പയറിങ് വേണ്ടി വന്നാല്‍ പോലും ടാപ്പ് പണിമുടക്കുമെന്ന പേടി വേണ്ട. മാനുവലായി ഉപയോഗിക്കുവാന്‍ ഡ്യുവല്‍ വാല്‍വ് സംവിധാനം ഒരുക്കിയിട്ടുണ്ട് വാണി പറയുന്നു.
ജലത്തിന്റെ അനാവശ്യ നഷ്ടം കുറക്കുക എന്നതാണ് സെന്‍സര്‍ ടാപ്പുകളുടെ നിര്‍മാണലക്ഷ്യം. ഇവ ടാപ്പുകളായും സാധാരണ ടാപ്പുകള്‍ക്ക് ഘടിപ്പിക്കുന്ന പ്രത്യേക സംവിധാനമായും ലഭിക്കും. സെന്‍സര്‍ സംവിധാനം കേടുവന്നാല്‍ സാധാരണ ടാപ്പുകളെ പോലെ വാല്‍വ് തിരിച്ചും ഉപയോഗിക്കാം.
ചെന്നൈയിലെ റജിസ്ട്രാര്‍ ഓഫ് പേറ്റന്റ്‌സില്‍നിന്നു പേറ്റന്റ് നേടിയ ശേഷമാണ് ഉപകരണം വിപണിയിലേക്കെത്തുന്നത്. ഏതുതരം ടാപ്പിലും ഘടിപ്പിക്കാവുന്ന എക്‌സ്‌റ്റേണല്‍ സെന്‍സര്‍ കിറ്റിന് 3500 രൂപയാണ് വില. ഇന്‍ബില്‍റ്റ് സെന്‍സറും ഓട്ടമാറ്റിക്, മാനുവല്‍ ഫങ്ഷനുകളോടും കൂടിയ സ്പിന്‍ഫ്‌ളോ ടാപ്പുകളും വാണി വികസിപ്പിച്ചിട്ടുണ്ട്. ബാറ്ററിയോടുകൂടി 4500 രൂപയും ബാറ്ററിയില്ലാതെ 4000 രൂപയുമാണ് വില.
വാണിയുടെ അച്ഛന്‍ ജി. വിഷ്ണു നമ്പൂതിരി ആരംഭിച്ച സ്പിന്‍ടെക് ഫിറ്റിങ്‌സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് ദക്ഷിണേന്ത്യയില്‍ ആദ്യമായി ഐഎസ്‌ഐ സര്‍ട്ടിഫിക്കേഷന്‍ നേടിയ കമ്പനികളിലൊന്നാണ്. പിതാവിന്റെ മാതൃക പിന്തുടര്‍ന്നാണ് വാണിയും പുതുസാങ്കേതിക വിദ്യയില്‍ വിസ്മയം തീര്‍ക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Vani, Patent
No comments:
Post a Comment