Latest News

ഡല്‍ഹിയില്‍ കാറില്‍നിന്ന് പട്ടാപ്പകല്‍ ഏഴു കോടി അപഹരിച്ചു

ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ ലജ്പത് നഗറില്‍ ഒരു കാറില്‍നിന്ന് പട്ടാപ്പകല്‍ ഏഴു കോടി രൂപ കൊള്ളയടിച്ചതായി പരാതി. ബാങ്കിലടയ്ക്കാനായി തന്റെ ഹോണ്ട സിറ്റി കാറില്‍ സൂക്ഷിച്ചിരുന്ന പണമാണ് രാവിലെ ഒന്‍പതിന് അപഹരിക്കപ്പെട്ടതെന്ന് പരാതിക്കാരന്‍ പൊലീസിനോട് പറഞ്ഞു.

മൂല്‍ചന്ദ് ഫ്‌ലൈ ഓവറിനു സമീപത്തുവച്ച് താന്‍ കാറില്‍ നിന്നിറങ്ങുമ്പോള്‍ ഒരു വാഗണ്‍ആര്‍ കാറിലെത്തിയ സംഘം തോക്കു ചൂണ്ടി കാറിന്റെ പിന്‍സീറ്റിലിരുന്നവരില്‍നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. അതിലുണ്ടായിരുന്നവരെ ഇറക്കിവിട്ടശേഷം കാറുമായി കടന്നുവെന്ന് പരാതിയില്‍ പറയുന്നു. കൊള്ളസംഘം ഉപേക്ഷിച്ച കാര്‍ പൊലീസ് സംഭവസ്ഥലത്തുനിന്ന് പിടിച്ചെടുത്തു. പക്ഷേ പരാതിയെക്കുറിച്ച് പൊലീസിനും സംശയമുണ്ട്. ഹവാല പണമാണോ എന്ന കാര്യവും അന്വേഷിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robbery, Car, 7 lakhs

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.