Latest News

മകന്റെ പ്രായമുള്ള ഇന്ത്യന്‍ വംശജനെ കെട്ടി മദാമ ഗ്രാമീണ സ്ത്രീയായി മാറി

ന്യൂഡല്‍ഹി: പ്രണയത്തിന് കണ്ണും കാതുമില്ലെന്നൊക്കെ പറയുന്നത് പച്ചപരമാര്‍ഥമാണെന്ന് വീണ്ടും തെളിയിക്കുകയാണ് ഈ ദമ്പതികള്‍! ഭാര്യയുടെ പ്രായം 41, സ്വദേശം കാലിഫോര്‍ണിയ. ഗൃഹനാഥന്റെ പ്രായം 25, സ്വദേശം ഹരിയാന. രാജ്യാന്തര പ്രണയവും പ്രായത്തിനുമൂത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതുമൊക്കെ ഇക്കാലത്ത് സാധാരണമല്ലേയെന്നു ചിന്തിച്ചേക്കാം. ഈ സംഭവകഥ തുടങ്ങുന്നതേയുളളു.

പേര് അഡ്രിന പെരള്‍,വയസ് 41. കാലിഫോര്‍ണിയയില്‍ അക്യുപങ്ചര്‍ സെറ്ററിലെ റിസപ്ഷനിസ്റ്റായിരുന്നു അഡ്രിന. ഭര്‍ത്താവിനും 25 വയസുളള മകള്‍ ലൂസി കോര്‍ട്‌സിനുമൊപ്പമായിരുന്നു താമസം. തീര്‍ത്തും ആഢംബരം നിറഞ്ഞ ജീവിതമായിരുന്നു അഡ്രിന നയിച്ചിരുന്നത്. നിശാക്ലബുകള്‍, ജിം, ബ്യൂട്ടിപാര്‍ലര്‍ ഇവയെല്ലാം അഡ്രിനയുടെ ദിനചര്യയുടെ ഭാഗമായിരുന്നു. അങ്ങനെയിരിക്കെയാണ് ഫേസ്ബുക്കിലൂടെ ഒരു സുഹൃത്തിനെ കിട്ടുന്നത്. സുഹൃത്തിന്റെ പേര് മുകേഷ് കുമാര്‍, പ്രായം 25. അഡ്രിനയുടെ മകള്‍ ലൂസിയുടെ അതേപ്രായം. പക്ഷെ മുകേഷും അഡ്രിനും തമ്മിലുളള ബന്ധം അമ്മയും മകനും പോലെയൊന്നുമായിരുന്നില്ല. പ്രണയം! കടുത്ത പ്രണയം. മുകേഷ് കുമാര്‍ ഹരിയാനയിലെ ഒരു ഗ്രാമത്തിലെ കര്‍ഷകനാണ്. പക്ഷെ അതൊന്നും ഇവരുടെ പ്രണയത്തിനു തടസമായില്ല.

കുറച്ചുനാള്‍ ഇരുവരും ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്തു. ഒന്നു രണ്ടുമാസം കഴിഞ്ഞപ്പോള്‍ അഡ്രിനയക്ക് ഇന്ത്യയില്‍ നിന്നും ഒരു ഫോണ്‍. മുകേഷാണ് വിളിച്ചത്. തന്റെ പ്രണയം മുകേഷ് അഡ്രിനയോട് തുറന്നു പറഞ്ഞു. അങ്ങനെ ഇരുവരുടെയും സൗഹൃദം പ്രണയമായി മാറി. പ്രണയം തലയ്ക്കു പിടിച്ചപ്പോള്‍ അഡ്രിന തീരുമാനിച്ചു. ഇന്ത്യയിലേക്ക് വിമാനം കയറുക തന്നെ. മകള്‍ ലൂസിയും ബന്ധുക്കളുമൊക്കെ പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. അഡ്രിന ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. ഇതുവരെ നേരിട്ട കണ്ടിട്ടില്ലാത്ത കാമുകനെ തേടി.

മുകേഷ് വ്യാജനാണെന്നും അങ്ങനെയൊരാള്‍ ഉണ്ടാകില്ലെന്നും ഇന്ത്യ സ്ത്രീകള്‍ ജീവിക്കാന്‍ പറ്റിയ സ്ഥലമല്ലെന്നുമൊക്കെയുളള ബന്ധുക്കളുടെ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചാണ് അഡ്രിന ഇന്ത്യയിലെത്തിയത്. വിമാനത്താവളത്തില്‍ അഡ്രിനയെ കാത്ത് മുകേഷ് നില്‍പ്പുണ്ടായിരുന്നു. പിന്നീട് ഇരുവരും ഹരിയാനയിലെ പൊപ്രാന്‍ ഗ്രാമത്തിലേക്ക്. ഇന്ത്യയിലെത്തിയ അഡ്രിന ആളാകെ മാറിയെന്നതാണ് ഏവരെയും അതിശയിപ്പിക്കുന്നത്. ഗ്രാമത്തിലെത്തിയ അഡ്രിന സാധാരണ ഗ്രാമീണ സ്ത്രീകളെപോലെ വസ്ത്രം ധരിക്കാന്‍ തുടങ്ങി, ഭക്ഷണം പാകം ചെയ്യാന്‍ തുടങ്ങി, അമ്മായിയമ്മയെയും ഭര്‍ത്താവിനെയും ശുശ്രൂഷിക്കാന്‍ തുടങ്ങി, അങ്ങനെ അടിമുടി ഒരു ഗ്രാമീണ വനിത!

അഡ്രിനെ മുകേഷിന്റെ അമ്മയ്ക്കും വലിയ ഇഷ്ടമായി.ഗ്രമത്തില്‍ നിന്ന് തന്റെ മകന്‍ വിവാഹം കഴിച്ചിരുന്നെങ്കില്‍ ഇത്രയും സ്‌നേഹമതിയായ ഒരു മരുമകളെ കിട്ടില്ലായിരുന്നെന്നാണ് മുകേഷിന്റെ അമ്മ പറയുന്നത്. ഗ്രാമത്തിലെ സൗകര്യക്കുറവൊന്നും തന്നെ ബുദ്ധിമുട്ടുക്കുന്നില്ലെന്നാണ് അഡ്രിന പറയുന്നത്. സുഖ സൗകര്യങ്ങളിലല്ല മനസുഖത്തിലാണ് കാര്യമെന്നാണ് അവരുടെ വാദം. കാലിഫോര്‍ണിയയിലെതിനെക്കാള്‍ സന്തോഷവതിയാണ് ഹരിയാനയില്‍ മുകേഷിന്റെയൊപ്പമെന്നും അവര്‍ പറയുന്നു. ഒരു ദിവസം മുകേഷുമായി യുഎസിലേക്ക് മടങ്ങിപോകണമെന്ന് ആഗ്രഹവും അഡ്രിന മറച്ചു വയ്ക്കുന്നില്ല!

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, America, India, Marriage

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.