Latest News

ഫേസ്ബുക്കില്‍ വീണ്ടും സരിത തരംഗം; സരിതയ്ക്ക് ദിവസവും വിലകൂടിയ പുതുപുത്തന്‍ സാരികള്‍

കോട്ടയം: സോളാര്‍ കേസില്‍ സരിത എസ്. നായര്‍ അറസ്റ്റിലായത് കഴിഞ്ഞ വര്‍ഷം ജൂണിലാണ്. അന്നു മുതല്‍ മാധ്യമങ്ങളുടെ ഇഷ്ടവിഷയമാണ് ഈ സുന്ദരി. സരിതയുടെ കോടതിയിലേക്കുള്ള വരവും പോക്കുമെല്ലാം ചാനലുകളില്‍ ലൈവായി തന്നെ പലപ്പോഴും കാട്ടി. അറസ്റ്റിലായി മാസങ്ങള്‍ കഴിഞ്ഞിട്ടും സോഷ്യല്‍ മീഡിയകളിലും സരിത തന്നെയാണ് ഇഷ്ടതാരം.

സരിതയുടെ മൊഴി അട്ടിമറിക്കാന്‍ യുഡിഎഫിലെ ഉന്നതന്‍ ഇടപെട്ടുവെന്ന് സരിതയുടെ അമ്മ ഇന്ദിര വെളിപ്പെടുത്തിയതോടെ സരിത വീണ്ടും സോഷ്യല്‍ മീഡികളില്‍ സജീവമായിരിക്കുകയാണ്. സരിതയ്ക്ക് ജയിലില്‍ ലഭിക്കുന്ന പരിചരണമാണ് വീണ്ടും വാര്‍ത്തയായിരിക്കുന്നത്. സരിതയ്ക്ക് ജയിലില്‍ കഴിക്കാന്‍ ഫ്രൈഡ് റൈസും മറ്റുമാണ് നല്‍കിയിരുന്നതെന്നും പ്രത്യേക പരിചരണം നല്‍കിയിരുന്നുവെന്നും അട്ടക്കുളങ്ങര ജയിലില്‍നിന്നു പുറത്തിറങ്ങിയ സഹതടവുകാരി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

ഇതിനുപിന്നാലെയാണ് സരിതയുടെ ജയിലിലെ ഫാഷന്‍ പരേഡ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായത്. കോടതികളില്‍ ഹാജരാക്കാന്‍ എത്തിയപ്പോള്‍ സരിത അണിഞ്ഞിരുന്ന വിവിധ വസ്ത്രങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അറസ്റ്റിലായ നാള്‍ മുതല്‍ കേസിലെ കൂട്ടുപ്രതി ബിജു രാധാകൃഷ്ണന്‍ ഉടതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയിലാണ്. ഇത്രയും കാലത്തിനിടയ്ക്ക് രണ്ടോ മൂന്നോ തവണ മാത്രമാണ് ഷര്‍ട്ട് മാറിയിട്ടുള്ളത്. ക്ഷൗരം ചെയ്യാറുമില്ല.

മറുവശത്ത് സരിതയാകട്ടെ ഇരുപതിലധികം വേഷങ്ങളിലാണ് കോടതികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇവയില്‍ സാരിയും ചുരിദാറുമെല്ലാമുണ്ട്. അതും ആരാധകര്‍ക്ക് തൃപ്തി നല്‍കുന്ന തരത്തിലുള്ളത്. കൂടുതല്‍ വിലകൂടിയ സാരികളാണ് സരിത കോടതികളിലേക്കുള്ള യാത്രകളില്‍ ഉപയോഗിക്കുന്നത്. പതിനായിരം മുതല്‍ 25,000 രൂപ വരെ വിലയുള്ള സാരികളാണ് സരിത പലപ്പോഴും ഉപയോഗിക്കുന്നത്. ഉടുക്കുന്നതാകട്ടെ മുന്താണിയും മറ്റും കാണാവുന്ന തരത്തില്‍ പ്രത്യേക ഫാഷനില്‍. അതുകൊണ്ടുതന്നെ ആകര്‍ഷണം അല്‍പം കൂടും. പച്ച, മഞ്ഞ, നീല, കറുപ്പ് തുടങ്ങിയവയാണ് സരിതയുടെ ഇഷ്ടനിറങ്ങള്‍. നാളെ 'സരിത സാരികള്‍' ഇറങ്ങിയാല്‍ പോലും ആരും അത്ഭുതപ്പെടേണ്ട.

സരിത എത്തുന്ന വിവരം അറിഞ്ഞാല്‍ കോടതി പരിസരത്ത് പലപ്പോഴും 'ആരാധകരുടെ' വലിയ തിരക്കാണ്. മീശ മുളയ്ക്കാത്ത ചെറുപ്പക്കാര്‍ മുതല്‍ കുഴിയിലോട്ട് കാലുനീട്ടിയിരിക്കുന്ന മൂപ്പിലാന്‍മാര്‍ വരെയാകും സരിതാ ദര്‍ശനത്തിനായി തിരക്കുകൂട്ടുക. സരിത എത്തുമ്പോഴാകട്ടെ മൈബൈല്‍ കാമറുകള്‍ ഒരുമിച്ച് കണ്ണുതുറക്കും. സൂപ്പര്‍താരങ്ങള്‍ ഉദ്ഘാടനത്തിനും മറ്റും ചടങ്ങുകളിലും എത്തുമ്പോള്‍ പുലര്‍ത്തേണ്ട കാവലാണ് പോലീസിന് സരിത വരുമ്പോഴും സ്വീകരിക്കേണ്ടി വരിക.

ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാകും തിരക്ക് നിയന്ത്രിക്കാന്‍ പലപ്പോഴും എത്തുക. പോലീസ് ലാത്തി വിശീയാണ് പലപ്പോഴും തിരക്ക് നിയന്ത്രിക്കുന്നത്. ആരാധകരുടെ ഇടയിലൂടെ ചെറുപുഞ്ചിരി പൊഴിച്ച് കടന്നുപോകുന്ന സരിത ചാനലുകളിലെ പതിവു കാഴ്ചയാണ്. ചിലപ്പോള്‍ ചിരിയടക്കാന്‍ പാടുപെടുന്ന സരിതയെ ആയിരിക്കും കാണാന്‍ കഴിയുക, മറ്റു ചിലപ്പോള്‍ ഒപ്പമുള്ള പോലീസുകാരോട് കുശലം പറയുകയാകും ഈ സുന്ദരി. എന്തായാലും കാഴ്ചക്കാര്‍ക്ക് വിരുന്നാണ്, ചാനലുകാര്‍ക്കും.

ചുരുണ്ട മുടിക്കാരിയായ സരിത പക്ഷേ, മുടി പലപ്പോഴും സ്‌ട്രെയിറ്റ് ചെയ്താണ് കോടതികളിലെത്തുന്നത്. അറസ്റ്റിലായപ്പോള്‍ നീണ്ടിരുന്ന മുടി പിന്നീട് ഒന്നോ രണ്ടോ തവണ മാത്രമാണ് ചുരുണ്ടിട്ടുള്ളത്. അടുത്ത വരവിന് ആ പോരായ്മ സരിത മാറ്റുകയും ചെയ്യും. മുടി നീട്ടാനും മറ്റും ജയിലില്‍ സൗകര്യമുണ്ടോ എന്ന ചോദ്യമൊന്നും സരിതയുടെ കാര്യത്തില്‍ നിലനില്‍ക്കില്ല. കാരണം സരിത ജയിലില്‍ വിഐപി പ്രതിയാണ്. ചുണ്ടില്‍ ലിപ്‌സ്റ്റിക് പുരട്ടിയാണ് പലപ്പോഴും പ്രത്യക്ഷപ്പെടുന്നത്. മേക്കപ്പിലും തീരെ കുറവു വരുത്താറില്ല.

ഇടയ്ക്ക് ജയിലിലെ അന്തരീക്ഷം മോശമായതു കൊണ്ടാണോ എന്തോ, സരിതയുടെ ഗ്ലാമറില്‍ അല്‍പം ഇടിവ് വന്നിരുന്നു. എന്നാല്‍ അധികം വൈകാതെ പഴയ പകിട്ടില്‍ സരിത തിരിച്ചെത്തിയത് എങ്ങനെയെന്ന് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണ്. സരിതയ്ക്ക് ഇനി മൂന്നു കേസുകളില്‍ കൂടി മാത്രമാണ് ജാമ്യം കിട്ടാനുള്ളത്. അതുകൊണ്ടുതന്നെ സരിതയുടെ ഫാഷന്‍ പരേഡ് ഇനി അധികകാലം നീളുമോയെന്ന് പറയാന്‍ കഴിയില്ല.

റിമാന്‍ഡ് തടവിലുള്ള പ്രതികള്‍ക്ക് നാലു ജോഡി വസ്ത്രം വരെ ജയിലില്‍ സൂക്ഷിക്കാം. പലപ്പോഴും പോലീസുകാര്‍ ഇതു പ്രോത്സാഹിപ്പിക്കാറില്ല. ജയില്‍ വെല്‍ഫെയര്‍ ഓഫീസറാണ് വസ്ത്രങ്ങള്‍ സൂക്ഷിക്കുക. പല പ്രതികളും ഒരേ വസ്ത്രം തന്നെയാണ് കോടതികളില്‍ പോകുമ്പോള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ സരിതയോടുള്ള പോലീസുകാരുടെ പെരുമാറ്റം 'കുറ്റവാളികളോട് എന്ന പോലെ' അല്ലാത്തതിനാലാകും ഈ ഇളവുകള്‍ ലഭിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Saritha s Nair, Solar Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.