കൊല്‍ക്കത്ത: ആവര്‍ത്തിച്ചുള്ള കൂട്ടമാനഭംഗവും തുടര്‍ച്ചയായ പീഡനശ്രമവും കാരണം തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ച സംഭവത്തിലെ ഇരയായ പതിനാറുകാരി ജീവനുവേണ്ടി ഒരാഴ്ചയിലേറെ പോരാടിയശേഷം മരണത്തിന് കീഴടങ്ങി. വടക്കന്‍ 24 പര്‍ഗാന ജില്ലയിലെ മദ്ധ്യംഗ്രാമില്‍ ഒക്ടോബര്‍ 25നും അടുത്ത ദിവസവും തുടര്‍ന്ന് പുതിയ താമസസ്ഥലത്ത് ഡിസംബര്‍ 23 നുമാണ് പെണ്‍കുട്ടി മാനഭംഗം ചെയ്യപ്പെട്ടത്. 23ന് പുറത്തുനിന്ന് അടച്ച മുറിയില്‍ തീകൊളുത്തപ്പെട്ട നിലയിലാണ് പെണ്‍കുട്ടിയെ കണ്ടത്. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച മരിച്ചു.
പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും അവസാനം പീഡിപ്പിക്കാന്‍ ശ്രമിച്ചവര്‍ തീവച്ച് കൊലപ്പെടുത്തിയതാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പൊലീസ് എട്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ആറു പേരെ കൂട്ട മാനഭംഗത്തിനും രണ്ടു പേരെ ആത്മഹത്യാ പ്രേരണയ്ക്കുമാണ് അറസ്റ്റ് ചെയ്തത്.
ബീഹാറില്‍നിന്ന് ആറുമാസം മുമ്പ് ഉപജീവനാര്‍ത്ഥം കുടുംബവുമായി എത്തിയ ടാക്‌സിെ്രെഡവറുടെ ഏക മകളാണ് ക്രൂരമായി കൊല്ലപ്പെട്ടത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന കുട്ടിക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാനാണ് മാതാപിതാക്കള്‍ നാടുവിട്ടത്. അദ്ധ്യാപിക ആകണമെന്നതായിരുന്നു കുട്ടിയുടെ ആഗ്രഹം. മദ്ധ്യംഗ്രാമില്‍ പെണ്‍കുട്ടി താമസിച്ചിരുന്ന വീടിനു സമീപത്തുവച്ചാണ് ഒക്ടോബര്‍ 25ന് മാനഭംഗം നടന്നത്. വീട്ടിലേക്ക് വരുമ്പോള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആറുപേര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും സമീപത്തെ കൃഷിയിടത്തില്‍വച്ച് മാറിമാറി മാനഭംഗപ്പെടുത്തുകയുമായിരുന്നു. അടുത്ത ദിവസം രാവിലെ മോചിപ്പിക്കപ്പെട്ട കുട്ടി അവശനിലയില്‍ വീട്ടിലെത്തുകയായിരുന്നു. രാത്രിജോലി കഴിഞ്ഞ് പിതാവെത്തി കുട്ടിയുമായി പൊലീസ് സ്‌റ്റേഷനില്‍ പോയി പരാതി നല്‍കി. തിരിച്ച് വീട്ടിലേക്ക് ഒറ്റയ്ക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ വീണ്ടും സംഘം തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി.
പൊലീസില്‍ പരാതി നല്‍കിയിട്ടും രക്ഷയില്ലെന്ന് കണ്ട കുടുംബം അവിടെനിന്ന് വിമാനത്താവളത്തിനുസമീപം ഒരു ഒറ്റമുറി വാടകവീട് കണ്ടുപിടിച്ച് താമസം മാറ്റി. മാനസികനില വീണ്ടെടുത്ത കുട്ടി എങ്ങനെയും സ്‌കൂളില്‍ പ്രവേശനം നേടാനുള്ള ശ്രമത്തിലായിരുന്നു.
നേരത്തെയുണ്ടായ സംഭവത്തെക്കുറിച്ച് വീട്ടുടമയോട് മാതാപിതാക്കള്‍ ഒന്നും സൂചിപ്പിച്ചില്ലെങ്കിലും ഇവര്‍ എങ്ങനെയോ ഇതിനെക്കുറിച്ചു മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുടമയും അയാളുടെ ഭാര്യയുടെ അനന്തിരവനും ചേര്‍ന്ന് കുട്ടിയെ വശപ്പെടുത്താന്‍ പല തവണ ശ്രമിച്ചു.
ഡിസംബര്‍ 23ന് രാവിലെ ഗൃഹനാഥനില്ലാത്ത സമയം നോക്കി രണ്ടുപേരും വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഇവര്‍ പിന്മാറിയപ്പോള്‍ മാതാവ് ആരെയെങ്കിലും വിളിച്ചുകൊണ്ടുവരാന്‍ പുറത്തിറങ്ങിയ സമയം നോക്കി ഇവര്‍ വീട്ടിനകത്തേയ്ക്ക് കയറുകയായിരുന്നു. മാതാവ് തിരിച്ചുവന്നപ്പോള്‍ പുറത്തുനിന്ന് പൂട്ടിയ മുറിയില്‍നിന്ന് പുക ഉയരുന്നതുകണ്ടു. മകളുടെ നിലവിളിയും കേട്ടു. അമ്മയെയും അവര്‍ കൊല്ലുമെന്ന് മകള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. അയല്‍ക്കാരുടെ സഹായത്തോടെ തീ കെടുത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച മരിച്ചു.
ആര്‍.ജി. കര്‍ മെഡിക്കല്‍കോളജ് ആശുപത്രി അധികൃതരുടെയും പൊലീസിന്റെയും ഭാഗത്തുനിന്ന് തങ്ങള്‍ക്ക് തികഞ്ഞ അവഗണനയാണുണ്ടായതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. കുട്ടി മരിച്ചതറിഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും തൊഴിലാളി നേതാക്കളും കൂട്ടത്തോടെ ആശുപത്രിയിലെത്തിയിട്ടുണ്ട്. അവസാനം കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടുപേരുടെ പേരിലാണ് ആത്മഹത്യാ പ്രേരണയ്ക്കുള്ള കുറ്റംചുമത്തിയിരിക്കുന്നത്.
സി.ഐ.ടി.യു പ്രവര്‍ത്തകനാണ് കുട്ടിയുടെ പിതാവ്. സംഭവത്തെത്തുടര്‍ന്ന് സി.പി.എം പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്. ആശുപത്രി അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് ആരോഗ്യവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി മമത ബാനര്‍ജിക്കും മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിനുമെതിരെ പിതാവ് പൊലീസില്‍ പരാതി നല്‍കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Police, Case
No comments:
Post a Comment