കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യശ്രമം നടത്തി. അത്യാസന്ന നിലയില്‍ രണ്ടുദിവസം ആസപത്രിയിലെ ഐസിയുവിലായിരുന്നു. പെണ്‍കുട്ടി മരിച്ചയുടനെയാണ് മൃതദേഹം മാതാപിതാക്കളുടെ അനുവാദമില്ലാതെ ആസ്പത്രി അധികൃതര്‍ സംസ്‌ക്കരിച്ചത്. ഇതാണ് വിവാദമായത്.
നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഎം ആരോപിച്ചു. പെണ്‍കുട്ടിയുടെ അച്ഛന്‍ സിഐടിയു പ്രവര്‍ത്തകനാണ്. ആസ്പത്രി അധികൃതര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിഐടിയു പ്രതിഷേധപ്രകടനം നടത്തി.
പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇക്കാര്യത്തില്‍ നിയമനടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ വീണ്ടും പ്രതിഷേധിക്കുമെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Police, case
No comments:
Post a Comment