Latest News

നടന്‍ ഉദയ് കിരണിന്റെ ആത്മഹത്യ; പ്രമുഖ സിനിമാ കുടുംബങ്ങള്‍ക്ക് പങ്കെന്ന് ആരോപണം

ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമാ താരം ഉദയ് കിരണിന്റെ ആത്മഹത്യയുടെ ദുരൂഹതകള്‍ വിട്ടൊഴിയുന്നില്ല. ഉദയിന്റെ മരണ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആന്ധ്ര ഹൈക്കോടതിയിലെ അഭിഭാഷകന്‍ അരുണ്‍കുമാറിന്റെ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് ഉദയിനെ തെലുങ്ക് സിനിമാ രംഗത്ത് നിന്ന് ഒഴിവാക്കാനുള്ള ശക്തമായ ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഉദയിന് സിനിമകള്‍ ലഭിക്കാതിരുന്നത്.

ഉദയിനെ മാനസികമായി തളര്‍ത്തി സിനിമാ രംഗത്ത് നിന്ന് പൂര്‍ണമായി ഒഴിവാക്കാന്‍ മനപൂര്‍വ്വമായ ശ്രമം നടത്തിയത് തെലുങ്ക് സിനിമയിലെ നാല് പ്രമുഖ കുടുംബങ്ങളാണെന്നാണ് അഭിഭാഷകന്റെ പരാതി. ഉദയ് കിരണും തെലുങ്ക് സിനിമയിലെ മെഗാ താരം ചിരഞ്ജീവിയുടെ മകളും തമ്മില്‍ 2003ല്‍ വിവാഹം ഉറപ്പിച്ചിരുന്നു. ഇത് മുടക്കിയതും ഉദയിന്റെ സിനിമാ ജീവിതം തകര്‍ക്കാന്‍ ശ്രമിച്ചതും തെലുങ്ക് സിനിമ ഭരിക്കുന്ന കുടുംബങ്ങളാണെന്നാണ് അഭിഭാഷകന്റെ ആരോപണം. ചിരഞ്ജീവിയുടെ മകളുമായുള്ള വിവാഹം മുടങ്ങിയ ശേഷം കിരണിന് സിനിമകള്‍ നല്‍കാന്‍ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും മടിയായിരുന്നു.

ചിരഞ്ജീവിയുടെ കുടുംബം, ദഗ്ഗുപതി കുടുംബം, മുന്‍മുഖ്യമന്ത്രിയും തെലുങ്കിലെ അതികായകനുമായ എന്‍.ടി.ആറിന്റെ കുടുംബം, നിര്‍മ്മാണ വിതരണ കുടുംബമായ ദില്‍രാജു കുടുംബം എന്നിവരുടെ ഗൂഡാലോചനയാണ് ഉദയിന്റെ മരണത്തില്‍ കലാശിച്ചതെന്ന് അഭിഭാഷകന്‍ മനുഷ്യാവകാശ കമ്മിഷന് നല്‍കിയ പരാതിയില്‍ വ്യക്തമായി പറയുന്നു. സിനിമാ പാരമ്പര്യമില്ലാത്ത ഫാമിലിയില്‍ നിന്ന് വരുന്ന ഉദയിനെ സിനിമാ ലോകം നിയന്ത്രിക്കുന്ന നാല് കുടുംബങ്ങള്‍ക്ക് ഇഷ്ടമല്ലായിരുന്നു.

2000ത്തില്‍ ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചതും ആദ്യ മൂന്ന് സിനിമകള്‍ വമ്പന്‍ജയം നേടിയതും ഉദയിനോടുള്ള വിരോധത്തിന് കാരണമായി. പിന്നീട് അഭിനയിച്ച സിനിമകള്‍ക്ക് തീയേറ്ററുകള്‍ ലഭിക്കാതിരുന്നതും പരാജയമായതും ലോബിയുടെ കളിയാണെന്നാണ് ആരോപണം. അരുണ്‍കുമാറിനെ കൂടാതെ ആന്ധ്രപ്രദേശ് ബ്രാഹ്മണ സേവ സംഘ സമഖ്യയും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thelunk Actor, Udaikiran, Suiside

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.