ലണ്ടന്‍ : യു കെയിലെ ഏഷ്യന്‍ കുടിയേറ്റക്കാരെ ഒന്നടങ്കം നടുക്കിക്കൊണ്ട് ശ്രീലങ്കന്‍ യുവതി മക്കളെക്കൊന്ന ശേഷം ജീവനൊടുക്കി. നോര്‍ത്ത് ലണ്ടനിലെ ഹാരോവിലാണ് സംഭവം. അക്കൗണ്ടന്റായി പ്രവര്‍ത്തിക്കുന്ന ശക്തിവേല്‍ വാഗീശ്വരന്‍ (36) ജോലി കഴിഞ്ഞ് മടങ്ങിവന്നപ്പോഴാണ് തന്റെ കുടുംബം ഒന്നടങ്കം മരിച്ചുകിടക്കുന്നതായി കണ്ടത്. അഞ്ചു വയസുകാരനായ അനൂപനും എട്ടുമാസം പ്രായമുള്ള നാഥിബാനെയും കറുത്ത പ്ലാസ്റ്റിക് ബാഗില്‍ കൊന്നിട്ടിരിക്കുകയായിരുന്നു. ഭാര്യ ജയവാണിയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. മക്കളെ കൊന്നശേഷം ജയവാണി ആത്മഹത്യ ചെയ്തതായാണ് സ്‌കോട്ട്‌ലന്റ് പൊലീസ് കരുതുന്നത്.
ഭീകരദൃശ്യം കണ്ട് നടുങ്ങിത്തെറിച്ച ശക്തിവേലിന്റെ നിലവിളി കേട്ടാണ് അയല്‍ക്കാര്‍ സംഭവമറിയുന്നത്. ശക്തിവേല്‍ ഇപ്പോഴും കുടുംബത്തെയോര്‍ത്ത് വിലപിച്ചുകൊണ്ടിരിക്കുകയാണ്.കൂട്ടമരണത്തിനുള്ള കാരണം വ്യക്തമല്ല. പുതുതായി ജനിച്ച കുഞ്ഞിനെക്കുറിച്ച് ദമ്പതികള്‍ തര്‍ക്കിക്കാറുണ്ടായിരുന്നുവെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. എന്നാല്‍ തനിക്കങ്ങനെ തോന്നിയിട്ടില്ലെന്ന് പത്തുവര്‍ഷമായി ഇരുവരെയും അറിയുന്ന ഗൗതമി മഹാദേവ (40) വെളിപ്പെടുത്തി. 2011 ല്‍ ജയവാണിയുടെ ഗര്‍ഭം അലസിപ്പോയിരുന്നു. എങ്കിലും പിന്നീട് ഗര്‍ഭം ധരിച്ച് അവള്‍ പ്രസവിക്കുകയായിരുന്നു. ധീരയായ യുവതിയായിരുന്നു അവളെന്നും അതിനാല്‍ ഗര്‍ഭാനന്തര വിഷാദം അവള്‍ക്ക് പിടിപ്പെട്ടിരുന്നില്ലെന്നും ഗൗതമി വെളിപ്പെടുത്തി.
രാവിലെ ഭര്‍ത്താവിനുള്ള ഉച്ചഭക്ഷണം തയ്യാറാക്കി യാത്രയയച്ചതിനുശേഷം ജയവാണി ഈ ക്രൂരകൃത്യം ചെയ്തത്. മരിക്കുന്നതിന്റെ തലേന്ന്, അതായത് ബുധനാഴ്ച ജയവാണിയുടെ ഫോണില്‍നിന്ന് തനിക്കും സുഹൃത്തുക്കള്‍ക്കും മിസ്ഡ് കോള്‍ ലഭിച്ചിരുന്നുവെന്ന് ഗൗതമി പറഞ്ഞു. അത് ഒരുപക്ഷേ സഹായത്തിനോ ഉപദേശത്തിനോ ഉള്ള അഭ്യര്‍ത്ഥനയായിരുന്നിരിക്കണം. ആ മിസ്ഡ് കോള്‍ താനൊരിക്കലും അവഗണിക്കരുതായിരുന്നുവെന്നും അവര്‍ പരിതപിച്ചു. വ്യാഴാഴ്ചയാണ് തിരിച്ചുവിളിച്ചത്. അപ്പോള്‍ ആരും ഫോണെടുത്തില്ല.
കഴുത്ത് ഞെരിഞ്ഞാണ് ജയവാണി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം ചൊവ്വാഴ്ച നടക്കും. ശക്തിവേലിന്റെ കുടുംബം സന്തോഷമായ രീതിയിലാണ് മുന്നോട്ടുപൊയ്‌ക്കൊണ്ടിരുന്നതെന്ന് മറ്റു അയല്‍ക്കാര്‍ വെളിപ്പെടുത്തി. എന്നാല്‍ രണ്ടാമത്തെ കുട്ടി പിറന്നശേഷം കുടുംബത്തിന് കൂടുതല്‍ പ്രശ്‌നങ്ങുള്ളതായി കാണപ്പെട്ടിരുന്നു. മാസത്തില്‍ മൂന്നോ നാലോ തവണ ആ വീട്ടില്‍നിന്ന് ഒച്ചപ്പാടും തര്‍ക്കങ്ങളും കേള്‍ക്കാറുണ്ടെന്ന് അയല്‍ക്കാരിയായ താഷ്മ ബ്രൗണ്‍ (34) പറഞ്ഞു. വഴക്ക് മൂര്‍ച്ഛിക്കുമ്പോള്‍ ശക്തിവേല്‍ പുറത്തുവന്ന് ശാന്തമായി നില്‍ക്കുന്നത് കാണാമായിരുന്നു.
മരിക്കുന്നതിന് തലേന്ന് ജയവാണി ആകപ്പാടെ ക്ഷുഭിതയായിരുന്നു. വീടിനുള്ളില്‍ കിടന്ന് കുഞ്ഞ് കരഞ്ഞപ്പോള്‍ അവരുടെ ഭാഷയില്‍ അലറുന്നത് കേട്ടതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭീകരമായ ദുരന്തമാണിതെന്നാണ് മറ്റൊരു അയല്‍ക്കാരന്‍ പറഞ്ഞത്. മിടുക്കന്മാരായ ആ കുട്ടികള്‍ മരിച്ചുവെന്നത് വിശ്വസിക്കാനേ കഴിയുന്നില്ല.
നല്ല മാതാവായിരുന്നു ജയവാണി എന്നാണ് മറ്റൊരു അയല്‍ക്കാരന്റെ അഭിപ്രായം. കുട്ടികളെ പോറ്റാന്‍ ലീവെടുത്ത് നില്‍ക്കുകയായിരുന്നു അവര്‍ . എന്നിട്ടും അവരെന്തിനിത് ചെയ്തുവെന്നാണ് അയല്‍ക്കാരിയുടെ ചോദ്യം. വടക്കന്‍ ശ്രീലങ്കയില്‍ ജനിച്ച ശക്തിവേല്‍ പത്തുവര്‍ഷം മുമ്പാണ് യു കെയിലെത്തിയത്. ലണ്ടനിലെ സൗത്ത് ബാങ്ക് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചശേഷം അദ്ദേഹം ഇവിടെത്തന്നെ ജോലി ചെയ്യുകയായിരുന്നു. വാസി അക്കൗണ്ടന്‍സി എന്ന പേരില്‍ മൂന്നുവര്‍ഷത്തോളമായി ശക്തിവേല്‍ ഒരു സ്ഥാപനം വരികയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Suiside, Sreelankan woman, Child
No comments:
Post a Comment