തിരുവനന്തപുരം: നടനും സംവിധായകനുമായ മധുവിന്റെ ഭാര്യ, കണ്ണമ്മൂല ശിവഭവനില്‍ എം. ജയലക്ഷ്‌മി അമ്മ (77) നിര്യാതയായി. ശ്വാസംമുട്ടലിനെത്തുടര്‍ന്ന് ഒരാഴ്‌ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ 9.40-ന് ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.
ഉമ ജെ.നായര്‍ ഏകമകളാണ്. മരുമകന്‍ പി. കൃഷ്‌ണകുമാര്‍ (ഡയറക്‌ടര്‍, ടൈം സെന്റര്‍ തിരുവനന്തപുരം). ശനിയാഴ്ച വൈകിട്ട് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരം നടന്നു. 19 നാണ് മരണാന്തര ചടങ്ങുകള്‍.മലയാള സിനിമയുടെ തിരക്കുകളില്‍ മധു നിറഞ്ഞുനിന്നപ്പോള്‍ ജയലക്ഷ്‌മി വീട്ടുകാര്യങ്ങളിലാണു ശ്രദ്ധിച്ചിരുന്നത്.
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്നും ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം നേടിയ ജയലക്ഷ്‌മി കോളേജ് അധ്യാപികയായിരുന്നു. വിവാഹശേഷം ജോലി ഉപേക്ഷിച്ചു. ചെമ്മീന്‍ ഉള്‍പ്പെടെയുള്ള പല സിനിമകളുടെ സെറ്റുകളിലും മധുവും ജയലക്ഷ്‌മിയും ഒരുമിച്ചാണ് എത്തിയിരുന്നത്. കേന്ദ്രമന്ത്രി ശശി തരൂര്‍, എം.എല്‍.എമാരായ കെ.മുരളീധരന്‍, പാലോട്‌രവി, നടന്‍ സുരേഷ് ഗോപി, സംവിധായകരായ വിജി തമ്പി, ഹരികുമാര്‍, മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ തുടങ്ങിയവര്‍ കണ്ണമ്മൂലയിലെ വീട്ടിലെത്തി അന്ത്യാജ്‌ഞലി അര്‍പ്പിച്ചു.
UPDATED
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Actor, Madhu, Wife, Obituary
No comments:
Post a Comment