ഹൈദരാബാദ്: തെലുങ്ക് നടന്‍ ഉദയ് കിരണിന്റെ (33) മരണത്തില്‍ ദുരൂഹതയെന്ന് പൊലീസ്. ഞായറാഴ്ച രാത്രിയില്‍ ഹൈദരാബാദിലെ ശ്രീനഗര്‍ കോളനിയിലെ സ്വന്തം ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് ഉദയ് കിരണിനെ കണ്ടെത്തിയത്. തെലുങ്ക് സിനിമയില്‍ 'ഹാട്രിക് ഹീറോ' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കിരണ്‍ തുടര്‍ച്ചയായ സിനിമാ പരാജയങ്ങളെ തുടര്‍ന്ന് മാനസികമായി തളര്‍ന്നിരുന്നു.
തെലുങ്കില്‍ അവസാനം അഭിനയിച്ച ആറ് സിനിമകളും ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. പുതിയ സിനിമകളിലേക്ക് ക്ഷണം ഇല്ലാതിരുന്നതാണ് കിരണിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. അവസാന ശ്രമമെന്ന നിലയില്‍ തമിഴില്‍ അഭിനയിക്കാനുള്ള നീക്കം കിരണ്‍ നടത്തിയിരുന്നു. എന്നാല്‍ ഞായറാഴ്ച വിളിക്കാമെന്ന് പറഞ്ഞിരുന്ന തമിഴ് സംവിധായകന്‍ അവസാന നിമിഷം കൈയൊഴിഞ്ഞതായി കിരണിന്റെ ഭാര്യ വിശിഷ്ട പൊലീസിനോട് പറഞ്ഞു.
കിരണിന്റെ സിനിമാ ജീവിതം തകര്‍ക്കാന്‍ തെലുങ്ക് സിനിമാ രംഗത്തുള്ളവര്‍ ശ്രമിച്ചിരുന്നതായി വിശിഷ്ട മൊഴി നല്‍കിയിട്ടുണ്ട്. വിശിഷ്ടയുടെയും കിരണിന്റെ സുഹൃത്തുക്കളുടെയും മൊഴികളുടെ അടിസ്ഥാനത്തില്‍ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. കിരണിന് കഴിഞ്ഞ ദിവസങ്ങളില്‍ വന്ന ഫോണ്‍കോളുകളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.
വിശിഷ്ട ബന്ധുവിന്റെ പിറന്നാള്‍ പാര്‍ട്ടിക്ക് പുറത്തുപോയ സമയത്താണ് കിരണ്‍ തൂങ്ങിമരിച്ചത്. അടിയന്തരമായി രണ്ട് മൂന്ന് ഫോണ്‍കോളുകള്‍ വരാനുണ്ടെന്ന് പറഞ്ഞാണ് കിരണ്‍ പാര്‍ട്ടിക്ക് പോകാതിരുന്നതെന്ന് വിശിഷ്ട നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.
2003ല്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയുടെ മകളുമായി വിവാഹം ഉറപ്പിച്ചിരുന്നെങ്കിലും പുറം ലോകത്തിന് അറിയാത്ത കാരണങ്ങളുടെ പേരില്‍ വിവാഹം മുടങ്ങിയിരുന്നു. 2001ല്‍ ഫിലിം ഫെയര്‍ അവാര്‍ഡ് വാങ്ങിയ കിരണിന് കഴിഞ്ഞ മൂന്ന് വര്‍ഷമായി മികച്ച സിനിമകളും വിജയങ്ങളുമില്ലായിരുന്നു.
2012ല്‍ സുഹൃത്തായ വിശിഷ്ടയെ വിവാഹം കഴിച്ച് പുതിയൊരു ജീവിതത്തിന് തുടക്കം കുറിക്കുകയാണെന്ന് കിരണ്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. കിരണ്‍ അതിശക്തമായി സിനിമയിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിച്ചിരുന്നതായി സംഗീത സംവിധായകന്‍ ആര്‍.പി. പട്‌നായിക് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Udai Kiran, Actor, Suiside, Police
No comments:
Post a Comment