വിവാഹത്തിന് വീട്ടുകാരില്‍നിന്നും സമ്മതം വാങ്ങിക്കാന്‍ യുവാവ് കാമുകിയെ തട്ടിയെടുത്ത് കെട്ടിടത്തിന്റെ മേല്ക്കൂരയില്‍ നിര്‍ത്തി നഗ്നയാക്കി. ചൈനയിലെ ബീജിംഗിലാണ് സംഭവം. നഗരത്തില്‍ ജനങ്ങളുടെ മുന്നില്‍വെച്ചായിരുന്നു യുവാവിന്റെ പ്രകടനം. കെട്ടിട നിര്‍മാണ തൊഴിലാളിയായ കാമുകനും തുണിയുരിയുകയും പെണ്‍കുട്ടിയേയും കത്തികാട്ടി ഭീഷണിപ്പെടുത്തി വസ്ത്രരഹിതയാക്കുകയുമായിരുന്നു. പെണ്‍കുട്ടിയെ തനിക്ക് വിവാഹം ചെയ്തുതന്നില്ലെങ്കില്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി മുഴക്കിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Love, Police, Case, Arrested
29കാരനായ ലിന്‍ എന്ന യുവാവ് ജോലിക്ക് പോകുന്ന വഴിയാണ് പെണ്‍കുട്ടിയെ കണ്ട് ഇഷ്ടപ്പെട്ടതെന്നും അതിനാല്‍, വിവാഹം ചെയ്തുതരണമെന്നുമായിരുന്നു ഭീഷണി. ഇതിനിടെ, യുവാവ് പൂര്‍ണമായും നഗ്നനായി. പെണ്‍കുട്ടിയുടെ കഴുത്തില്‍ ഇറച്ചി വെട്ടുന്ന കത്തി വെച്ചായിരുന്നു യുവാവിന്റെ പ്രകടനങ്ങള്‍. ഇതിനിടെ, ഓടിക്കൂടിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. ഇവരുടെ ബന്ധുക്കളും അപ്പോഴേക്കും സംഭവസ്ഥലത്തെത്തിയിരുന്നു. പെണ്‍കുട്ടിയുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് വസ്ത്രം ധരിച്ച യുവാവ് പെണ്‍കുട്ടിയേയും വസ്ത്രം ധരിക്കാന്‍ അനുവദിച്ചു. കെട്ടിടത്തില്‍ നിന്നും ഇറങ്ങിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യുവാവിനെ പൊലീസ് പിടികൂടി. കല്യാണ ആവശ്യമുന്നയിച്ച് ഇങ്ങനൊരു പണികാണിച്ച കാമുകനെ ഇനി ജയിലറയാണ് കാത്തിരിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Love, Police, Case, Arrested
No comments:
Post a Comment