കണ്ണൂര്‍: ബി.ജെ.പി. മുന്‍ ജില്ലാ പ്രസിഡന്റ് ഒ.കെ.വാസു, മുന്‍ ജില്ലാ സെക്രട്ടറി എ.അശോകന്‍ എന്നിവരടക്കം രണ്ടായിരത്തോളം ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേരുന്നു. വിമത സംഘടന രൂപീകരിച്ച നമോവിചാര്‍മഞ്ച് പിരിച്ചുവിട്ടശേഷമായിരിക്കും സിപിഎമ്മില്‍ അംഗമാവുക.
ജനവരി 28ന് പാനൂരില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പങ്കെടുക്കുന്ന പൊതുസമ്മേളനത്തില്‍ ഇവര്‍ സി.പി.എമ്മില്‍ ചേരുമെന്നാണ് കരുതുന്നത്. സിപിഎം ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.
ബിജെപിക്ക് സ്വാധീനമുണ്ടായിരുന്ന പാട്യം, ചെറുവാഞ്ചേരി, തൃപ്രങ്ങോട്ടൂര്‍, പുഴാതി, പള്ളിക്കുന്ന് മേഖലകളില്‍നിന്നുള്ളവരാണ് ഭൂരിപക്ഷവും. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളില്‍നിന്ന് പ്രവര്‍ത്തകര്‍ രാജിവച്ചെത്തുമെന്നാണ് സൂചന.
ബി.ജെ.പി.യുടെ സംസ്ഥാനതലത്തില്‍ത്തന്നെ അറിയപ്പെടുന്ന നേതാവായ ഒ.കെ.വാസു വടകര ലോക്‌സഭാ മണ്ഡലത്തിലും കൂത്തുപറമ്പ്, പഴയ പെരിങ്ങളം നിയോജകമണ്ഡലങ്ങളിലും ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്.
സ്വഭാവദൂഷ്യം ആരോപിക്കപ്പെട്ട ബി.ജെ.പി. ജില്ലാ പ്രസിഡന്റിനെ മാറ്റാത്തതാണ് ബിജെപിയില്‍ നിന്നും രാജിവെച്ച് പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേരാനൊരുങ്ങുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, BJP, CPM, Kannur

No comments:
Post a Comment