Latest News

കളിത്തോക്കുമായി ജീവനക്കാരെ ഭയപ്പെടുത്തി കൗമാരക്കാരന്‍ ബാങ്ക് കൊള്ളയടിച്ചു

ബെര്‍ളിന്‍: കളിത്തോക്കുമായി കൗമാരക്കാരന്‍ തെക്കന്‍ജര്‍മനിയില്‍ ബാങ്ക് കൊള്ളയടിച്ചു. 16 വയസുള്ള കുട്ടിയാണ് പ്രൊഫഷണല്‍ മോഷ്ടാക്കളെ വെല്ലുന്നതരത്തില്‍ ഓപ്പറേഷന്‍ നടത്തിയത്. ബാങ്കിലെത്തി തോക്കു ചൂണ്ടി ജീവനക്കാരെ ഭയപ്പെടുത്തിയ കുട്ടി, കൈയ്യിലിരുന്ന സഞ്ചിയിലേക്ക് പണം ഇടാന്‍ ആവശ്യപ്പെട്ടു.

ബാങ്ക് ജീവനക്കാര്‍ കുറച്ചുപണം നല്‍കിയതോടെ കുട്ടി സൈക്കിളില്‍ രക്ഷപ്പെടുകയായിരുന്നു. ബാഡ് ഫ്യൂസിങ്ങിലെ ബവാറിയന്‍ ടൗണിലെ ഒരു ചെറിയബാങ്കിലാണ് കൊള്ളനടന്നത്.

ബാങ്ക് കൊള്ളയടിച്ചതിനു ശേഷം ഓസ്ട്രിയയിലേക്ക് രക്ഷപ്പെടാനായിരുന്നു കൗമാരക്കാരന്റെ പദ്ധതി. ഓസ്ട്രിയ ലക്ഷ്യമാക്കി സൈക്കിളില്‍ കുതിച്ച കുട്ടിയ ദൃക്‌സാക്ഷികളില്‍ ഒരാള്‍ കാറില്‍ പിന്തുടര്‍ന്നു എന്ന് ആര്‍ടിഇ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ ബാങ്ക് അധികൃതരുടെ പരാതിയെ തുടര്‍ന്ന് പോലീസും എത്തിയിരുന്നു. ഓസ്ട്രിയ അതിര്‍ത്തി കടക്കുന്നതിനിടെ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കളിതോക്ക് ഉപയോഗിച്ചാണ് ബാങ്ക് കൊള്ളയടിച്ചതെന്നു കുട്ടിമോഷ്ടാവ് സമ്മതിച്ചതായി പോലീസ് അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bank, Robbery
 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.