Latest News

കാമുകിക്കൊപ്പം പോയ ഭര്‍ത്താവിനോട് ദാനമായി നല്‍കിയ വൃക്ക തിരികെ വേണമെന്നാവശ്യപ്പെട്ട് യുവതി

ലണ്ടന്‍: തന്നെ ഉപേക്ഷിച്ച് കാമുകിക്ക് പിന്നാലെ പോയ ഭര്‍ത്താവിനോട് ദാനമായി നല്‍കിയ വൃക്ക തിരികെ വേണമെന്നാവശ്യപ്പെട്ട് യുവതി രംഗത്ത്. ബ്രിട്ടനിലെ ഐ.വി ബ്രിഡ്ജിലാണ് സംഭവം. സാമന്തയാണ് ഭര്‍ത്താവ് ആന്‍ഡ്രീ ലാമ്പിനോട് വൃക്ക തിരികെത്തരണമെന്ന് ആവശ്യപ്പെട്ടത്.

വൃക്കകള്‍ തകരാറിലായി മരണത്തോട് അടുത്തുകൊണ്ടിരുന്ന ലാമ്പിനെ സ്വന്തം വൃക്ക നല്‍കി ജീവിതത്തിലേക്ക് കൊണ്ടുവന്നത് സാമന്തയാണ്. 2009 ലായിരുന്നു ഇത്. ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ വൃക്ക ദാനം ചെയ്ത സാമന്തയെക്കുറിച്ച് ടെലിവിഷന്‍ ചാനലുകള്‍ ഡോക്യുമെന്ററികള്‍വരെ കാണിച്ചു.

പക്ഷേ, കുറച്ചുനാളുകള്‍ കഴിഞ്ഞപ്പോള്‍ എല്ലാം കീഴ്‌മേല്‍ മറിഞ്ഞു. പുതുജീവിതം ആഘോഷിച്ചു തുടങ്ങിയ ലാമ്പ് സാമന്തയുടെ കൂട്ടുകാരിയുമായി അടുത്തു. 2012ല്‍ ഭാര്യയെ ഉപേക്ഷിച്ച് കാമുകിക്കൊപ്പം അയാള്‍ പോകുകയും ചെയ്തു. സാമന്ത നൈറ്റ് ഷിഫ്ടില്‍ ജോലിക്കുപോയ സമയത്തായിരുന്നു സ്വന്തം സാധനങ്ങളുമായി അയാള്‍ സ്ഥലംവിട്ടത്.

എന്നാല്‍ ഭാര്യയുടെ കൂട്ടുകാരിയുമൊത്ത് പോയ കാര്യം സമ്മതിക്കാന്‍ ലാമ്പ് ഒരുക്കമല്ല. വൃക്ക നല്‍കിയതിനും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നതിനും ഭാര്യയോട് കടപ്പാടുണ്ടെന്നും പക്ഷേ അവരോടൊപ്പം സമാധാനത്തോടെ ജീവിക്കാനാവില്ലെന്നുമാണ് അയാള്‍ പറയുന്നത്.

വിശ്വസിക്കാന്‍ കൊള്ളാത്ത ലാമ്പിന് വൃക്ക നല്‍കിയതില്‍ കുറ്റബോധമുണ്ടെന്നാണ് സാമന്ത പറയുന്നു. എത്രയും പെട്ടെന്ന് വൃക്ക തിരികെ വേണമെന്നും അത് അര്‍ഹതപ്പെട്ട മറ്റാര്‍ക്കെങ്കിലും നല്‍കുമെന്നും അവര്‍ പറയുന്നുണ്ട്. കൂട്ടുകാരിയുടെ നായയെ പരിശീലിപ്പിക്കാനാണ് പോയതെന്നാണ് ലാമ്പ് പറയുന്നത്.

രണ്ടായിരത്തിലാണ് ആംബുലന്‍സ് െ്രെഡവര്‍മാരായ ഇവര്‍ തമ്മില്‍ കാണുന്നത്. ക്രമേണ അത് പ്രണയമായി. ഒടുവില്‍ 2007ല്‍ വിവാഹിതരായി. തുടര്‍ന്നാണ് ലാച്ച് ആശുപത്രിയിലായത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Love, Escape

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.