ലണ്ടന്‍: പോള്‍ ഹാര്‍ബോര്‍ഡ് സുഹൃത്തുക്കള്‍ക്കൊപ്പം ദിവസം മുഴുവന്‍ വെളളമടിച്ച് പൂസാകാന്‍ എത്തിയതായിരുന്നു ഡുര്‍ഹാമിലെ ഓള്‍ഡ് ഷോട്ടണിലുളള പൊതുമദ്യശാലയില്‍. അടിച്ചു പിമ്പിരിയായ പോളും കൂട്ടുകാരും മദ്യാശാലയില്‍ അലമ്പുണ്ടാക്കാന്‍ തുടങ്ങി. ഇതു കണ്ട ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ കാര്യമെന്താണെന്നറിയാന്‍ ഇവരുടെയടുത്തേക്കു ചെന്നു. ഉദ്യോഗസ്ഥ പോലീസാണെന്ന് പോളിനും കൂട്ടര്‍ക്കും മനസിലായില്ല, പോരാത്തതിന് ബോധവുമില്ല. മദ്യശാലകളില്‍ തുണിയഴിച്ച് നൃത്തം ചെയ്യുന്ന ബാര്‍ ഗേളാണെന്നാന്നാണ് അവര്‍ കരുതിയത്.
പോലീസുകാരിയുടെ മുന്നില്‍ ലൈംഗിക ചേഷ്ടകളോടെ പോള്‍ നൃത്തം ചെയ്യാന്‍ തുടങ്ങി. ഉദ്യോഗസ്ഥയുടെ ശരീരത്തില്‍ കയറിപ്പിടിക്കാനും പോളും സംഘവും ശ്രമം നടത്തി. 80 കളില്‍ യുകെയില്‍ പ്രശസ്തമായിരുന്ന കോമഡി പ്രോഗ്രാം 'ഒണ്‍ലി ഫൂള്‍സ് ആന്‍ഡ് ഹോഴ്‌സസി'ല്‍ സമാനമായ സീനുണ്ടായിരുന്നു. പോലീസിന്റെ വേഷത്തില്‍ കുടുയന്‍മാരെ ആഹ്ലാദിപ്പിക്കാന്‍ എത്തുന്ന നൃത്തകിയായിരുന്നു കോമഡി പ്രോഗ്രാമിന്റെ ഹൈലൈറ്റ്. അത്തരത്തിലുളള ഒരു പരിപാടിയായിരിക്കുമെന്നു കരുതിയാണ് പോളും കൂട്ടരും പോലീസുകാരിയോട് അപമര്യാദയായി പെരുമാറിയതത്രെ.
പോലീസുകാരിയുടെ ഇടികൊണ്ടപ്പോള്‍ പോലും പോളിനു കാര്യം മനസിലായില്ല. ഒടുവില്‍ കൂടുതല്‍ പോലീസുകാരെത്തി സംഘത്തെ അറസ്റ്റു ചെയ്ത് സ്‌റ്റേഷനിലെത്തിച്ചപ്പോഴാണ് അക്കിടി പറ്റിയെന്ന് പോളിന് ബോധ്യംവരുന്നത്!എന്തായാലും പൊതു സ്ഥലത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥയെ അപമാനിച്ചാല്‍ അവര്‍ വെറുതെ വിടുമോ. പോളിന് ആറുമാസം തടവാണ് ശിക്ഷയായി ലഭിച്ചിരിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, World News, Police, case, Arrested

No comments:
Post a Comment