പയ്യന്നൂര്‍: കൊറ്റി ജുമാമസ്ജിദ് ജീവനക്കാരന്‍ ഹക്കീമിനെ ദുരൂഹ സാഹചര്യത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്. സാഹചര്യത്തെളിവുകള്‍ അത്തരമൊരു സന്ദര്‍ഭത്തിലേക്കാണ് കൊണ്ടെത്തിക്കുന്നതെന്നു പൊലീസ് വൃത്തങ്ങളറിയിച്ചു. ഇതേ തുടര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കി.
തെക്കെ മമ്പറത്തെ പരേതനായ മാണിയാടത്ത് വീട്ടില്‍ നാരായണന്റെ മകന്‍ പി.വി. ദാമോദരന്‍ ഹക്കീമായി മതം മാറിയിരുന്നുവെങ്കിലും ആര്‍ക്കും കാര്യമായ ശത്രുത ഇയാളോടുണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്നു വ്യക്തമായതെന്നറിയുന്നു. പള്ളി കോമ്പൗണ്ടിനു പിറകുവശത്ത് റോഡില്‍ നിന്നു കോമ്പൗണ്ടിലേക്കു കടക്കാന്‍ തുറന്നിട്ട വഴിയുള്ളതിനാല്‍ പുറത്തുനിന്നു മരണം സംഭവിച്ച് ഇവിടെ കൊണ്ടിട്ടു കത്തിച്ചതായിരിക്കാമെന്നാണ് കരുതുന്നത്. മസ്ജിദിനു പിറകിലുള്ള ഈ വഴിയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായാണ് മൊബൈല്‍ ഫോണിന്റെ ഭാഗങ്ങളും പഴ്‌സും കണ്ടെത്തിയത്.
കയ്യില്‍ സാധാരണ ഉണ്ടാകാറുള്ള ബാഗ് കാണാതായിട്ടുണ്ട്. മുളകുപൊടി വിതറിയത് തെളിവു നശിപ്പിക്കാനായിരിക്കുമെന്ന വിശ്വാസത്തിലാണ് പൊലീസ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പൊലീസ് സര്‍ജനില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ചൊവ്വാഴ്ച മൊഴിയെടുക്കും. മൃതദേഹം കത്തിക്കരിഞ്ഞതിനാല്‍ ബാക്കിയുള്ള ആന്തരാവയവങ്ങളുടെ വിശദപരിശോധനയില്‍ മാത്രമേ മരണകാരണം പൂര്‍ണമായും മനസ്സിലാക്കാന്‍ കഴിയൂവെന്നു തളിപ്പറമ്പ് ഡിവൈഎസ്പി കെ.എസ്. സുദര്‍ശന്‍ പറഞ്ഞു. എങ്കിലും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പുഞ്ചക്കാട് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.

മദ്രസ ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Payyannur, Dead Body.

No comments:
Post a Comment